ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ അന്തരിച്ചു 

15 വര്‍ഷം നീണ്ട കരിയറില്‍ ദേശിയ-രാജ്യാന്തര തലങ്ങളില്‍ നൂറിലധികം ജയങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു
നന്ദു നടേക്കര്‍/ഫോട്ടോ: ട്വിറ്റര്‍
നന്ദു നടേക്കര്‍/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ഇതിഹാസ താരം നന്ദു നടേക്കര്‍(88) അന്തരിച്ചു. ഇന്ത്യക്ക് പുറത്ത് ഒരു ടൂര്‍ണമെന്റില്‍ ജയം നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമാണ് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. 

15 വര്‍ഷം നീണ്ട കരിയറില്‍ ദേശിയ-രാജ്യാന്തര തലങ്ങളില്‍ നൂറിലധികം ജയങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1956ലാണ് ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കുന്നത്. 

1954ല്‍ അദ്ദേഹം ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 1956ല്‍ മലേഷ്യയില്‍ നടന്ന സെല്ലങ്കെര്‍ ഇന്റര്‍നാഷണലില്‍ കിരീടം സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ചു. 1951നും 63നും ഇടയില്‍ തോമസ് കപ്പില്‍ 16ല്‍ 12 സിംഗിള്‍സിലും 16ല്‍ എട്ട് ഡബിള്‍സിലും അദ്ദേഹം ജയം കണ്ടു, 

1959,1961,1963 വര്‍ഷങ്ങളില്‍ തോമസ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചനും നന്ദു നടേക്കറാണ്. 1965ല്‍ ജമൈക്കയില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചു. 1961ല്‍ അദ്ദേഹത്തെ ഇന്ത്യ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com