ടി20യില്‍ അരങ്ങേറ്റം; ഇന്ത്യക്കായി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി ദേവ്ദത്ത് പടിക്കല്‍

ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി മാറി ദേവ്ദത്ത് പടിക്കല്‍ ഇവിടെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: കോവിഡിനെ തുടര്‍ന്ന് വലഞ്ഞപ്പോള്‍ 11 പേരില്‍ നിന്ന് പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കേണ്ടി വന്നതായാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ആ 11 പേരില്‍ ഒരാള്‍ ദേവ്ദത്ത് പടിക്കലായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി മാറി ദേവ്ദത്ത് പടിക്കല്‍ ഇവിടെ. 

21 വയസാണ് ദേവ്ദത്ത് പടിക്കലിന്റെ പ്രായം. ജൂലൈ ഏഴ് 2000ലാണ് ദേവ്ദത്ത് ജനിച്ചത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കളിയില്‍ 23 പന്തില്‍ നിന്ന് 29 റണ്‍സ് നേടി ദേവ്ദത്ത് പടിക്കല്‍ പുറത്തായി. ഹസരംഗയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനൊപ്പം നിതീഷ് റാണയും ചേതല്‍ സക്കറിയയും ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. 

ഇന്ത്യ അണ്ടര്‍ 19ലെ പ്രകടനത്തിന് പിന്നാലെ കര്‍ണാടക രഞ്ജി ട്രോഫിയിലേക്ക് ദേവ്ദത്തിന് വിളിയെത്തി. 2019ല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കും. തന്റെ ആദ്യ ഐപിഎല്‍ സീസണില്‍ 15 കളിയില്‍ നിന്ന് 473 റണ്‍സ് സ്‌കോര്‍ ചെയ്ത് ദേവ്ദത്ത് എമര്‍ജിങ് പ്ലേയറായി. 

കോവിഡിനെ തുടര്‍ന്ന് 14ാം ഐപിഎല്‍ സീസണ്‍ പാതി വഴിയില്‍ നിര്‍ത്തിയപ്പോള്‍ തന്റെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി ദേവ്ദത്ത് നേടി കഴിഞ്ഞിരുന്നു. 52 പന്തില്‍ നിന്നാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരെ ദേവ്ദത്ത് ഇവിടെ സെഞ്ചുറി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com