ചേച്ചിമാര്‍ക്കൊപ്പം കിക്ക്‌ബോക്‌സറായി തുടക്കം, പരിശീലനം മുടക്കിയ പ്രതിസന്ധികള്‍, ഒടുവില്‍ ടോക്യോയിലെ പെര്‍ഫക്ട് ജാബ്

അസാമിലെ ഗോല്‍ഗഡ് ജില്ലയിലെ ഉള്‍ഗ്രാമമായ ഭാര മുഖിയയില്‍ നിന്നാണ് ടോക്യോയിലേക്കുള്ള ലവ്‌ലിന ബൊര്‍ഗോഹെയ്‌നിന്റെ യാത്ര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രട്ടകളായ മൂത്ത സഹോദരിമാര്‍ക്കൊപ്പം കിക്ക്‌ബോക്‌സിങ്ങില്‍ ചുവടുവെച്ചാണ് ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ ജേതാവിന്റെ റിങ്ങിലേക്കുള്ള വരവ്. ദേശിയ തലത്തിലെ മത്സരിച്ചതിന് ശേഷം ചേച്ചിമാര്‍ മടങ്ങി. ലവ്‌ലിന അവിടെ നിന്ന് തുടങ്ങുകയും ചെയ്തു. 

അസാമിലെ ഗോല്‍ഗഡ് ജില്ലയിലെ ഉള്‍ഗ്രാമമായ ഭാര മുഖിയയില്‍ നിന്നാണ് ടോക്യോയിലേക്കുള്ള ലവ്‌ലിന ബൊര്‍ഗോഹെയ്‌നിന്റെ യാത്ര. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക ചാമ്പ്യനായ ചൈനീസ് തായ്‌പേയ് താരം ചെന്‍ നീന്‍ ചിന്നിനെ ഇടിച്ചൊതുക്കുന്നിടത്തേക്ക് എത്തി നില്‍ക്കുമ്പോള്‍ പിന്നിട്ട പ്രതിസന്ധികള്‍ ഏറെയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ലവ്‌ലിന അനുഭവിച്ചതിന് കണക്കില്ല. അവള്‍ സ്വര്‍ണം നേടണം എന്നാണ് ഞങ്ങള്‍ക്ക്, ഇന്ത്യന്‍ വനിതാ ബോക്‌സിങ് കോച്ച് അലി ഖമര്‍ പറഞ്ഞു. 

ടോക്യോയിലേക്കുള്ള ഒരുക്കങ്ങള്‍ വേണ്ടവിധം നടത്താന്‍ ലവ്‌ലിനയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തന്റെ സഹതാരങ്ങളെല്ലാം നാഷണല്‍ ക്യാംപില്‍ പങ്കെടുക്കുമ്പോള്‍ ലവ്‌ലിന അമ്മയ്‌ക്കൊപ്പമായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായ അമ്മയെ പരിചരിക്കാനും കൃഷി ഇടത്തില്‍ പിതാവിനെ സഹായിക്കാനും. 

ഫെബ്രുവരിയില്‍ നാഷണല്‍ ക്യാംപില്‍ നിന്ന് ഇടവേളയെടുത്ത് വീണ്ടും ലവ്‌ലിന് അമ്മയ്ക്ക് അരികിലേക്ക് എത്തി. അമ്മയ്ക്ക് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടി വന്നതോടെ ലവ്‌ലിന് പരിശീലനം വിട്ട അമ്മയ്‌ക്കൊപ്പം നിന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ എടുത്തുയര്‍ത്തിയ ലവ്‌ലിനയുടെ പരിശീലം ഉള്‍പ്പെടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ഭര്‍പതര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സായി നടത്തിയ ട്രയല്‍സിലൂടെയാണ് ലവ്‌ലിന ബോക്‌സിങ്ങിലേക്ക് വരുന്നത്. പ്രശസ്ത പരിശീലകന്‍ പദും ബോറോയാണ് ലവ്‌ലിനയെ കണ്ടെത്തിയത്. 

2017ല്‍ വിയറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടു. 2018 ഇന്റര്‍നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. 2018, 2019ല്‍ എഐബിഎ വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com