മൂന്ന് ദിവസത്തില്‍ മൂന്ന് നെഗറ്റീവ് ഫലം; പൃഥ്വിയുടേയും സൂര്യകുമാറിന്റേയും യാത്രയ്ക്ക് വഴി തേടി ബിസിസിഐ

കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരുട ലണ്ടനിലേക്കുള്ള യാത്ര സങ്കീര്‍ണമായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പൃഥ്വി ഷായ്ക്കും സൂര്യകുമാര്‍ യാദവിനും പകരം മറ്റ് രണ്ട് കളിക്കാരെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയച്ചേക്കുമെന്ന് സൂചന. കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരുട ലണ്ടനിലേക്കുള്ള യാത്ര സങ്കീര്‍ണമായിരുന്നു. 

ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പ് ഇവര്‍ മൂന്ന് വട്ടം കോവിഡ് പരിശോധനകള്‍ക്ക് വിധേയമാവുകയും ഇതില്‍ നെഗറ്റീവ് ഫലം വരികയും വേണം. 

ഇനി മൂന്ന് ദിവസം കൂടി ഇരുവരും ക്വാറന്റൈനിലിരിക്കണം. ഇതിനൊപ്പം ഇവരുടെ ഇനിയുള്ള മൂന്ന് ആര്‍ടിപിസിആര്‍ ഫലങ്ങള്‍ വരുന്ന സമയത്തേയും ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിലേക്കുള്ള യാത്ര. എന്നാല്‍ പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള എല്ലാ സാധ്യതയും ബിസിസിഐ പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ശ്രീലങ്കയ്‌ക്കെതിരായ അവസാന രണ്ട് ടി20യും പൃഥ്വി ഷായും സൂര്യകുമാറും കളിച്ചില്ല. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. 

പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിന് മുന്‍പായി ഇംഗ്ലണ്ടിലേക്ക് പൃഥ്വി ഷായേയും സൂര്യകുമാറിനേയും എത്തിക്കാനാണ് ബിസിസിഐ പദ്ധതിയിട്ടിരുന്നത്. ഓഗസ്റ്റ് 12നാണ് രണ്ടാമത്തെ ടെസ്റ്റ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെത്തുന്ന ഇവര്‍ക്ക് 10 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com