സിംബാബ്വെക്കെതിരെ തോൽക്കാൻ കാരണം അസ്​ഗർ അഫ്​ഗാൻ, നായക സ്ഥാനം തെറിച്ചു, അഫ്​ഗാനിസ്ഥാന് പുതിയ ക്യാപ്റ്റൻ

മാർച്ചിൽ നടന്ന സിംബാബ് വെക്കെതിരായ ടെസ്റ്റിലെ തോൽവി സംബന്ധിച്ച് അഫ്​ഗാൻ ക്രിക്കറ്റ് ബോർ‍‍‍ഡിലെ അന്വേഷണ വിഭാ​ഗം അന്വേഷണം നടത്തി
അസ്ഗര്‍ അഫ്ഗാന്‍/ഫയല്‍ ചിത്രം
അസ്ഗര്‍ അഫ്ഗാന്‍/ഫയല്‍ ചിത്രം



കാബുൾ: നായക സ്ഥാനത്ത് നിന്ന് അസ്​ഗർ അഫ്​ഗാനെ മാറ്റി അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സിംബാബ് വെക്കെതിരായ ടെസ്റ്റിൽ നേരിട്ട തോൽവിയെ തുടർന്നാണ് നടപടി. ടെസ്റ്റിൽ അസ്​ഗർ എടുത്ത പല തീരുമാനങ്ങളും അഫ്​ഗാനിസ്ഥാന്റെ തോൽവിക്ക് കാരണമായതായി അഫ്​ഗാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറയുന്നു. 

മാർച്ചിൽ നടന്ന സിംബാബ് വെക്കെതിരായ ടെസ്റ്റിലെ തോൽവി സംബന്ധിച്ച് അഫ്​ഗാൻ ക്രിക്കറ്റ് ബോർ‍‍‍ഡിലെ അന്വേഷണ വിഭാ​ഗം അന്വേഷണം നടത്തി. അന്വേഷണ വിഭാ​ഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അസ്​ഗറെ നായക സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. എന്നാൽ കളിയിൽ അസ്​ഗർ എടുത്ത ഏത് തീരുമാനമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത് എന്ന് അഫ്​ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. 

സിംബാബ്വെക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ട് ദിവസം കൊണ്ടാണ് അഫ്​ഗാനിസ്ഥാനെ സിംബാബ്വെ തകർത്തിട്ടത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ ജയം തേടി അഫ്​ഗാൻ പരമ്പര സമനിലയിലാക്കി. ഇടംകയ്യൻ ബാറ്റ്സ്മാൻ ഹഷ്മത്തുള്ള ഷഹീദിയാണ് അഫ്​ഗാനിസ്ഥാന്റെ പുതിയ ടെസ്റ്റ്, ഏകദിന നായകൻ. 

റഹ്മത് ഷാ ഉപനായകനാവും. ടി20 ഫോർമാറ്റിൽ റാഷിദ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഈ ഫോർമാറ്റിലെ അഫ്​ഗാൻ നായകനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അഫ്​ഗാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com