ഈ 4 വമ്പൻ രാജ്യങ്ങളിൽ ഒരു  5 വിക്കറ്റ് നേട്ടം പോലുമില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ; അശ്വിൻ ഏറ്റവും മികച്ച ബൗളർ, ആവർത്തിച്ച് ഇയാൻ ചാപ്പൽ

സൗത്ത് ആഫ്രിക്ക, ഇം​ഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അശ്വിന്റെ പേരിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടം പോലുമില്ലെന്നാണ് മഞ്ജരേക്കർ ചൂണ്ടിക്കാണിച്ചത്
അശ്വിൻ/ ട്വിറ്റർ
അശ്വിൻ/ ട്വിറ്റർ

ന്യൂഡൽഹി: നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ അശ്വിൻ ആണെന്ന ഇയാൻ ചാപ്പലിന്റെ പരാമർശം ചോദ്യം ചെയ്ത് സഞ്ജയ് മഞ്ജരേക്കർ എത്തിയിരുന്നു. സൗത്ത് ആഫ്രിക്ക, ഇം​ഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അശ്വിന്റെ പേരിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടം പോലുമില്ലെന്നാണ് മഞ്ജരേക്കർ ചൂണ്ടിക്കാണിച്ചത്. ഇതിന് മറുപടി നൽകി ഇയാൻ ചാപ്പൽ.

നിങ്ങൾ ​ഗാർനറിനെ നോക്കു. എത്ര അഞ്ച് വിക്കറ്റ് നേട്ടമാണ് ​ഗാർനറുടെ പേരിലുള്ളത്. അദ്ദേഹത്തിന്റെ റെക്കോർഡ് നോക്കുമ്പോൾ അധികമൊന്നും കാണാനാവില്ല. ഇന്ത്യയുടേത് ശക്തമായ ബൗളിങ് യൂണിറ്റാണ്. അവിടെ വിക്കറ്റ് വീതം വെച്ച് പോവുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. 

മാത്രമല്ല അശ്വിനിലാണ് ഇം​ഗ്ലണ്ട് കളിക്കാർ കൂടുതലും ശ്രദ്ധ കൊടുക്കുന്നത്. അശ്വിനെ പ്രധാന ബൗളറായി അവർ കാണുന്നത് കൊണ്ടാണ് ഇത്. നഥാൻ ലിയോണിനേക്കാൾ മികച്ച ബൗളറാണ് അശ്വിൻ. ലിയോണിന്റെ സ്ട്രൈക്ക്റേറ്റ് നോക്കൂ. ലിയോൺ മികച്ച ബൗളറായിരിക്കും. എന്നാൽ അശ്വിൻ ലിയോണിന് മുകളിൽ നിൽക്കുന്നു, ചാപ്പൽ പറഞ്ഞു. 

78 കളിയിൽ നിന്ന് 409 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. ഒരു ഇന്നിങ്സിൽ 30 അഞ്ച് വിക്കറ്റ് നേട്ടവും, ടെസ്റ്റിൽ ഏഴ് 10 വിക്കറ്റ് നേട്ടവും അശ്വിന്റെ പേരിലുണ്ട്. നിലവിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ നാലാം സ്ഥാനത്താണ് അശ്വിൻ. ഹർഭജൻ സിങ്ങിനെ മറികടക്കാൻ 9 വിക്കറ്റുകൾ കൂടി മതി അശ്വിന്. കപിൽ ദേവിനെ മറികടക്കാൻ 26 വിക്കറ്റും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com