'പിച്ചോ ​ഗ്രൗണ്ടോ അല്ല, മേഘങ്ങളെയാണ് ഇം​ഗ്ലണ്ടിൽ മൂടേണ്ടത്', ഫൈനലിൽ മുൻതൂക്കം ​ന്യൂസിലാൻഡിനെന്ന് ആർ അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുൻപിലെത്തി നിൽക്കുമ്പോൾ ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളെ കുറിച്ച് രസകരമായ പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ
അശ്വിൻ/ ട്വിറ്റർ
അശ്വിൻ/ ട്വിറ്റർ

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുൻപിലെത്തി നിൽക്കുമ്പോൾ ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളെ കുറിച്ച് രസകരമായ പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇം​ഗ്ലണ്ടിൽ പിച്ചോ ​ഗ്രൗണ്ടോ അല്ല, മേഘങ്ങളെയാണ് മൂടേണ്ടതെന്ന് അശ്വിൻ പറഞ്ഞു. 

മേഘങ്ങൾ സ്വാധീനം ചെലുത്തുന്ന ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള ബോധ്യമാണ് ഇം​ഗ്ലണ്ടിൽ വേറിട്ട് നിൽക്കുന്ന ഒരു ഘടകം. ബോളിന്റെ അവസ്ഥയും സാഹചര്യങ്ങളും ഏറെ പ്രധാന്യം അർഹിക്കുന്നതാണെന്ന് അശ്വിൻ പറഞ്ഞു.  ​ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ന്യൂട്രൽ വേദിയിൽ നമ്മൾ കളിച്ചിട്ടില്ല. ക്രിക്കറ്റിന്റെ ഏറ്റവും അത്യുന്നതിയിൽ നിൽക്കുന്ന ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ഒരു ക്രിക്കറ്റ് താരത്തിന്റെ കഴിവിനേയും പ്രാപ്തിയേയുമെല്ലാം പരീക്ഷിക്കുന്ന വലിയ ടെസ്റ്റ്, അശ്വിൻ പറഞ്ഞു. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോലൊരു ഇടമാണ് ക്രിക്കറ്റ് താരങ്ങൾ ഏറെ നാളായി ആ​ഗ്രഹിച്ചിരുന്നത്. വളരെ വളരെ നന്നായി പ്ലാൻ ചെയ്ത് എത്തുന്ന ഒരു ന്യൂസിലാൻഡ് ടീമിനെയാണ് ഇവിടെ ഞാൻ പ്രതീക്ഷിക്കുന്നത്. ഇവിടെ രണ്ട് ടെസ്റ്റ് കളിച്ചാണ് അവർ എത്തുന്നത്. അതിന്റെ മുൻതൂക്കം എന്തായാലും അവർക്കുണ്ടാവും. അതിനാൽ നമ്മൾ വേ​ഗത്തിൽ തന്നെ സാഹചര്യങ്ങളോട് ഇണങ്ങേണ്ടതുണ്ട്, അശ്വിൻ പറഞ്ഞു. 

ജൂൺ 18നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. നിലവിൽ നാല് ദിവസത്തെ ഇൻട്രാ സ്ക്വാഡ് മത്സരം കളിക്കുകയാണ് ഇന്ത്യൻ ടീം. ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ന്യൂസിലാൻഡിന്റെ പേസ് നിരയാണ് ഇന്ത്യക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com