മൂന്ന് അര്‍ധ സെഞ്ച്വറികളുടെ കരുത്ത്; ന്യൂസിലന്‍ഡ് പിടിമുറുക്കുന്നു; ഇംഗ്ലണ്ടിനെതിരെ ലീഡ്

മൂന്ന് അര്‍ധ സെഞ്ച്വറികളുടെ കരുത്ത്; ന്യൂസിലന്‍ഡ് പിടിമുറുക്കുന്നു; ഇംഗ്ലണ്ടിനെതിരെ ലീഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കിവികള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 303 റണ്‍സില്‍ അവസാനിപ്പിച്ച ന്യൂസിലന്‍ഡിന് ഇപ്പോള്‍ 23 റണ്‍സിന്റെ ലീഡുണ്ട്. 

താത്കാലിക നായകന്‍ ടോം ലാതമിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയവര്‍ പിടിച്ചു നിന്നതോടെയാണ് കിവീസ് സ്‌കോറിന് ജീവന്‍ വച്ചത്. ലാതം ആറ് റണ്‍സുമായി മടങ്ങി. 

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ചരിത്രമെഴുതിയ ഓപണര്‍ ഡെവോണ്‍ കോണ്‍വെ (80), വണ്‍ഡൗണായി ക്രീസിലെത്തിയ വില്‍ യങ് (82), മുന്‍ നായകനും വെറ്ററന്‍ താരവുമായ റോസ് ടെയ്‌ലര്‍ (80) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ന്യൂസിലന്‍ഡിന് ആശ്വാസമായത്. ഹെന്റി നിക്കോള്‍സ് 21 റണ്‍സുമായി മടങ്ങി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ടോം ബ്ലണ്ടല്‍ 24 റണ്‍സുമായും ഡാരിയല്‍ മിച്ചല്‍ മൂന്ന് റണ്‍സുമായും ക്രീസില്‍. 

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബോര്‍ഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക് വുഡ്, ഒലി സ്‌റ്റോണ്‍, ഡാന്‍ ലോറന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ 23 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com