'ഇതൊരു ടീം മാത്രമല്ല, കുടുംബമാണ്'; വിമര്‍ശനങ്ങള്‍ തള്ളി കോഹ് ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ടീമിനെ ചേർത്ത് പിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി
വിരാട് കോഹ് ലി/ഫോട്ടോ: ഐസിസി, ട്വിറ്റർ
വിരാട് കോഹ് ലി/ഫോട്ടോ: ഐസിസി, ട്വിറ്റർ


സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ടീമിനെ ചേർത്ത് പിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. ഇത് ടീം മാത്രമല്ല, കുടുംബമാണ് എന്നാണ് കോഹ് ലി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

ഞങ്ങൾ മുൻപോട്ട് പോവുന്നു, ഒരുമിച്ച് എന്നും ടീമിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കോഹ് ലി കുറിച്ചു. ന്യൂസിലാൻഡിനോട് ഫൈനലിൽ തോറ്റതിന് പിന്നാലെ കോഹ് ലിയുടെ ക്യാപ്റ്റൻസിയും ടീം കോമ്പിനേഷനും ചോദ്യം ചെയ്ത് വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ് ലിയുടെ പ്രതികരണം എന്നാണ് സൂചന. 

ന്യൂസിലാൻഡ് സ്പിന്നറെ മാറ്റി നിർത്തി പേസർമാർ മാത്രമായി ഇറങ്ങിയപ്പോൾ രണ്ട് സ്പിന്നർമാരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പൂജാരയുടെ മോശം പ്രകടനവും ഫൈനലിന് പിന്നാലെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നു. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ടീമിന്റെ പ്രകടനം പുനപരിശോധിക്കുമെന്നും വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും കോഹ് ലി പ്രതികരിച്ചിരുന്നു. 

സതാംപ്ടണിലെ ആദ്യ ഇന്നിങ്സിൽ കോഹ് ലി ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തിരുന്നു. രഹാനെ 49 റൺസ് നേടിയപ്പോൾ കോഹ് സി 44 റൺസ് നേടി. എന്നാൽ രണ്ടാം ഇന്നിങ്സിൽ കോഹ് ലി ഉൾപ്പെടെയുള്ള ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മന്മാർ പാടെ നിരാശപ്പെടുത്തി. രണ്ട് ഇന്നിങ്സിലും ജാമിസനാണ് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com