ഡല്‍ഹി വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ കേരളം വിയര്‍ക്കും; ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഇങ്ങനെ

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ന് നടക്കുന്ന ഡല്‍ഹി-രാജസ്ഥാന്‍ മത്സര ഫലത്തിനായി കാത്തിരിക്കണം
കേരള ക്രിക്കറ്റ് ടീം/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
കേരള ക്രിക്കറ്റ് ടീം/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ 5 കളിയില്‍ നിന്ന് നാല് ജയവുമായി നില്‍ക്കുകയാണ് കേരളം. പക്ഷേ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ന് നടക്കുന്ന ഡല്‍ഹി-രാജസ്ഥാന്‍ മത്സര ഫലത്തിനായി കാത്തിരിക്കണം. 

നിലവില്‍ 5 കളിയില്‍ നിന്ന് 16 പോയിന്റാണ് കേരളത്തിനുള്ളത്. നിലവില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 5 എലൈറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും, പോയിന്റ് പട്ടികയില്‍ ഇവര്‍ക്ക് പിന്നിലുള്ള രണ്ട് ടീമുകളുമാണ് നേരിച്ച് ക്വാര്‍ട്ടറിലെത്തുക. 

പോയിന്റ് ടേബിളില്‍ മൂന്നാമതുള്ള ഏറ്റവും മികച്ച എലൈറ്റ് ടീം, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളുമായി എലിമിനേറ്റര്‍ കളിച്ച് ക്വാര്‍ട്ടറിലെത്തും. എലൈറ്റ് ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 

റണ്‍റേറ്റിന്റെ ബലത്തില്‍ ഉത്തര്‍പ്രദേശും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എലൈറ്റ് ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ക്കാണ് ഇനി സാധ്യത. ഇന്ന് ഡല്‍ഹി വന്‍ മാര്‍ജിനില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ കേരളത്തേയും ബറോഡയേയും തള്ളി അവര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. ഇതോടെ എട്ടാം സ്ഥാനക്കാരായി പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കേരളം എലിമിനേറ്റര്‍ കളിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com