30 പന്തില്‍ 60 റണ്‍സ്; ഏകദിന ടീമിലെ തഴയല്‍ പ്രചോദനമായതായി ഷഫലി വര്‍മ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 30 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ഷഫലി നേടിയത്
ഷഫലി വര്‍മ/ഫയല്‍ ചിത്രം
ഷഫലി വര്‍മ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വനിതാ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചതിന് പിന്നാലെ തകര്‍ത്തടിച്ച് ഇന്ത്യയുടെ ഷഫലി വര്‍മ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 30 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ഷഫലി നേടിയത്. ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് തനിക്ക് പ്രചോദനമായത് എന്ന് ഷഫലി പറയുന്നു. 

ഏകദിന ടീമിലേക്ക് എന്നെ തെരഞ്ഞെടുക്കാതെ വന്നപ്പോള്‍ എനിക്ക് എവിടെയോ എന്തോ കുറവുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ അതിനെ കുറിച്ച് ഞാന്‍ ക്യാപ്റ്റനോടോ, കോച്ചിനോടോ ചോദിച്ചില്ല. കാരണം എന്റെ പേര് അവിടെയില്ലെങ്കില്‍ അത് എനിക്കുള്ള പോരായ്മ കൊണ്ടാവും, ഷഫലി പറഞ്ഞു. 

അതോടെ എന്റെ ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന് തീരുമാനിച്ചു. ഏകദിന ടീമിലേക്ക് സെലക്ഷന്‍ നേടുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം. ഏകദിന ടീമില്‍ ഇടം ലഭിക്കാതിരുന്നത് എനിക്ക് പ്രചോദനമാണ്. അവിടേക്കെത്താന്‍ കൂടുതല്‍ മികവ് കാണിക്കുകയാണ് ലക്ഷ്യം. അതെന്നെ ഒരുപാട് നിരാശപ്പെടുത്തുന്നില്ല. പ്രചോദനം നല്‍കുന്ന ഘടകമായാണ് ഞാന്‍ അതിനെ എടുക്കുന്നത്, ഷഫലി പറഞ്ഞു.

ഏകദിന ടീമില്‍ ഏത് ബാറ്റിങ് പൊസിഷനില്‍ അവസരം ലഭിച്ചാലും കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനാണ് ശ്രമിക്കുകയെന്നും ഷഫലി പറഞ്ഞു. ഷഫലിയുടെ മികവില്‍ മൂന്നാം ടി20യില്‍ ഇന്ത്യ 9 വിക്കറ്റിന്റെ വിജയം നേടി. സൗത്ത് ആഫ്രിക്കയെ 112ല്‍ ഒതുക്കിയ ഇന്ത്യ 11 ഓവറില്‍ ജയം കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com