ഇന്ത്യക്കൊരു യന്ത്രം കിട്ടിയിട്ടുണ്ട്, ഇണങ്ങുന്ന കളിക്കാരെ സൃഷ്ടിക്കാന്‍: ഇന്‍സമാം ഉള്‍ ഹഖ് 

മൂന്ന് ഫോര്‍മാറ്റിനും ഇണങ്ങുന്ന വിധം പുതിയ കളിക്കാരെ സൃഷ്ടിക്കാന്‍ ഇന്ത്യ മെഷീന്‍ കണ്ടെത്തി കഴിഞ്ഞതായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്
സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഭുവി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഭുവി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ലാഹോര്‍: മൂന്ന് ഫോര്‍മാറ്റിനും ഇണങ്ങുന്ന വിധം പുതിയ കളിക്കാരെ സൃഷ്ടിക്കാന്‍ ഇന്ത്യ മെഷീന്‍ കണ്ടെത്തി കഴിഞ്ഞതായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഇത്തവണയും രണ്ട് അരങ്ങേറ്റക്കാരുണ്ടായതായി ഇന്‍സമാം ചൂണ്ടിക്കാണിക്കുന്നു. 

ഇത് മുതിര്‍ന്ന താരങ്ങള്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്, ടീമില്‍ തുടരണം എങ്കില്‍ മികവ് കാണിക്കണം. ഓസ്‌ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. ഓരോ മാച്ചില്‍ അല്ലെങ്കില്‍ ഓരോ ഫോര്‍മാറ്റില്‍, ഒരു യുവതാരം മുന്‍പോട്ട് വരികയും അതിശയിപ്പിക്കും വിധം കളിക്കുകയും ചെയ്യുന്നു, ഇന്‍സമാം പറഞ്ഞു. 

സീനിയര്‍ താരങ്ങള്‍ക്ക് അവരുടെ റോളുണ്ട്. എന്നാല്‍ ജൂനിയര്‍ താരങ്ങളില്‍ നിന്ന് ഇതുപോലെ പ്രകടനം വരുമ്പോള്‍ അത് ഈ ടീമിനെ കുറിച്ച് ഒരുപാട് പറയുന്നു. കഴിഞ്ഞ ആറ് മാസം ഇന്ത്യയുടെ പ്രകടനം ഇത്ര മികച്ചതായത് യുവതാരങ്ങള്‍ കാരണമാണ്. 

ഇന്ത്യക്ക് വിക്കറ്റ് വേണ്ടി വന്നപ്പോള്‍ തന്റെ ആദ്യ മത്സരം കളിക്കുന്ന പ്രസിദ്ധ് നാല് വിക്കറ്റ് വീഴ്ത്തി. ഞാന്‍ വീണ്ടും പറയുന്നു, എല്ലാ ഫോര്‍മാറ്റിനും ഇണങ്ങുന്ന കളിക്കാരെ സൃഷ്ടിക്കാന്‍ ഇന്ത്യ മെഷീന്‍ കണ്ടെത്തിയിരിക്കുന്നു. ഇംഗ്ലണ്ട് പോലൊരു ടീമിനെതിരെ കാര്യങ്ങള്‍ അവര്‍ അനായാസമാക്കുന്നു. 

ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രയാസമാവും എന്ന് തോന്നിച്ചു. എന്നാല്‍ പിന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ ശ്വാസം വിടാന്‍ അനുവദിച്ചില്ലെന്നും ഇന്‍സമാം ചൂണ്ടിക്കാണിച്ചു. ക്രുനാലും രാഹുലും ചേര്‍ന്നെടുത്ത 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് കളിയുടെ ഗതി തിരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com