'ഗെയിം ടൈം' നിര്‍ണായകമാണ്, വേണ്ടത്ര അവസരം ലഭിക്കാത്തതിലേക്ക് ചൂണ്ടി കെ എല്‍ രാഹുല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2021 10:19 AM |
Last Updated: 26th March 2021 10:19 AM | A+A A- |

കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
പുനെ: കളിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കാതെ വരുന്നത് ഫോം നഷ്ടപ്പെടുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിച്ച് കെ എല്‍ രാഹുല്‍. വേണ്ട ഗെയിം ടൈം ലഭിക്കാത്തത് ഒരു ഘടകമാണ് എന്നാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പായി രാഹുല്‍ പറഞ്ഞത്.
കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതാണ് എന്നെ ഫോമില്‍ നിലനിര്‍ത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ആഗ്രഹിക്കുന്ന അത്ര സമയം എനിക്ക് കളിക്കാന്‍ ലഭിച്ചില്ല. എന്നാല്‍ ഒരു വഴിയില്‍ അല്ലെങ്കില്‍ മറ്റൊരു വഴിയില്‍ കൂടി നമ്മുക്ക് തയ്യാറായിരിക്കാന്‍ കഴിയണം, രാഹുല്‍ പറഞ്ഞു.
'എനിക്ക് കഴിയും വിധം അങ്ങനെ ഒരുങ്ങാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ കളിക്കളത്തില്‍ ലഭിക്കുന്ന അവസരത്തിന് പകരമാവില്ല ഒന്നും. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുമ്പോള്‍ ഒരു ബാറ്റിങ് പൊസിഷനും ഞാന്‍ ഉറപ്പിച്ച് കഴിഞ്ഞു എന്ന് പറഞ്ഞ് ആശ്വസിച്ച് ഇരിക്കാനാവില്ല. എല്ലായ്‌പ്പോഴും നമുക്ക് നേരെ വെല്ലുവിളികളുണ്ട്. നമ്മുടെ രാജ്യത്തിന് ഒരുപാട് കഴിവുള്ള താരങ്ങളുണ്ട്'.
കൂടുതല്‍ കഠിനാധ്വാനം ചെയ്ത്, കളി മെച്ചപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അവസരം വരുമ്പോള്‍ ഇരുകയ്യും നീട്ടി അത് സ്വീകരിക്കണം. ഒരുപാട് നാള്‍ ബെഞ്ചിലിരിക്കുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തും. കഴിഞ്ഞ് മൂന്ന് മാസത്തിന് ഇടയില്‍ ടീമിലെ മറ്റ് താരങ്ങളെ പോലെ മികവ് കാണിക്കണം എന്നാണ് ഞാനും ആഗ്രഹിച്ചത്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല എങ്കില്‍ അത് അംഗീകരിക്കുക.