വംശീയ വിദ്വേഷങ്ങളുടെ കടന്നാക്രമണം; സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിച്ച് തിയറി ഹെന്റി

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാം എന്നിവയില്‍ എല്ലാമായി 14.8 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ആഴ്‌സണല്‍ മുന്‍ താരത്തിനുള്ളത്
തിയറി ഹെന്റി/ ഫോട്ടോ: എഎഫ്പി
തിയറി ഹെന്റി/ ഫോട്ടോ: എഎഫ്പി

പാരിസ്: വംശീയ വിദ്വേഷങ്ങളുടെ കടന്നാക്രമണം ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളോട് വിടപറഞ്ഞ് ഫ്രാന്‍സിന്റെ മുന്‍ മുന്നേറ്റനിര താരം തിയറി ഹെന്റി. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാം എന്നിവയില്‍ എല്ലാമായി 14.8 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ആഴ്‌സണല്‍ മുന്‍ താരത്തിനുള്ളത്. 

വംശിയ അധിക്ഷേപങ്ങളും മറ്റുമായി മാനസികമായി ഉപദ്രവിക്കുകയാണ്. ഇത് അവഗണിക്കപ്പെടേണ്ടതാണ്. ഒരു അക്കൗണ്ട് സൃഷ്ടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇതിലൂടെ അധിക്ഷേപങ്ങള്‍ ചൊരിയുകയും, ഉപദ്രവിക്കുകയും ചെയ്യുന്നു. അതിനവര്‍ക്ക് ഒരു പ്രത്യാഘാതവും നേരിടേണ്ടി വരുന്നില്ല. അജ്ഞാതരായി തുടരുന്നു, ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ തിയറി ഹെന്റി പറയുന്നു. 

ഇതിലൊരു മാറ്റം ഉണ്ടാവുന്നത് സമൂഹമാധ്യമങ്ങളിലെ എന്റെ എല്ലാ അക്കൗണ്ടുകളും ഞാന്‍ കളയുന്നു. പെട്ടെന്ന് അങ്ങനെയൊരു മാറ്റം ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഫുട്‌ബോള്‍ ലോകത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളെ കുറിച്ച് എന്നും തുറന്ന് സംസാരിച്ചിരുന്ന താരമാണ് ഫ്രാന്‍സിന്റെ എക്കാലത്തേയും ടോപ് സ്‌കോററായ തിയറി ഹെന്റി. 

വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന വ്യക്തമാക്കി ട്വിറ്റര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ തടയുമെന്നും ട്വിറ്റര്‍ അവകാശപ്പെട്ടു. തിയറി ഹെന്‍ റിക്ക് മുന്‍പ് അമേരിക്കന്‍ മോഡനും, കുക്ക്ബുക്ക് എഴുത്തുകാരിയുമായി ത്രിസി തീഗെനും ട്വിറ്റര്‍ വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വംശിയ അധിക്ഷേപങ്ങളാണ് അവരും ചൂണ്ടിക്കാണിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com