പരമ്പര തോറ്റെങ്കിലും ഇംഗ്ലണ്ട് തന്നെ നമ്പർ വൺ; രണ്ടാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 11:58 AM |
Last Updated: 29th March 2021 11:58 AM | A+A A- |

ഫയൽ ചിത്രം
ഐസിസി ഏകദിന റാങ്കിങിലെ നഷ്ടപ്പെട്ട രണ്ടാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര 2-1നു ജയിച്ചാണ് ഇന്ത്യ റാങ്കിങ്ങിൽ രണ്ടാമതെത്തിയത്. പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് ഏകദിനത്തിലെ നമ്പർ വൺ ടീം.
121 റേറ്റിങ് പോയിന്റുമായാണ് ഇംഗ്ലണ്ട് റാങ്കിങിൽ ഒന്നാമതുള്ളത്. 119 പോയിന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്തും 118 പോയിന്റോടെ ന്യൂസിലാൻഡ് മൂന്നാംസ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയ (111), ദക്ഷിണാഫ്രിക്ക (108), പാകിസ്താൻ (100), ബംഗ്ലാദേശ് (89), ശ്രീലങ്ക (80), വെവെസ്റ്റ് ഇൻഡീസ് (59) എന്നിവരാണ് നാലു മുതൽ 10 വരെ റാങ്കുകളിലുള്ളത്.
ഇംഗ്ലണ്ടിനെതിരേ ആദ്യ ഏകദിനത്തിൽ 66 റൺസിന്റെ മികച്ച വിജയം നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിലേറ്റ തോൽവിയാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുത്തിയത്. ഏകദിന പരമ്പര തൂത്തുവാരിയിരുന്നെങ്കിൽ ഇന്ത്യക്കു നമ്പർ വണ്ണാവാൻ കഴിയുമായിരുന്നു.