വിജയ ലക്ഷ്യം അറിയാതെ ബംഗ്ലാദേശ് ടീമിന്റെ ബാറ്റിങ്; വിചിത്ര സംഭവം ന്യുസിലാന്‍ഡിനെതിരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 11:04 AM |
Last Updated: 31st March 2021 11:04 AM | A+A A- |
ബംഗ്ലാദേശ്-ന്യൂസിലാന്‍ഡ് മൂന്നാം ടി20/ഫോട്ടോ: ട്വിറ്റര്‍
നേപ്പിയര്‍: ന്യൂസിലാന്‍ഡിന് എതിരായ ടി20യില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം പുനര്‍നിര്‍ണയിച്ചതിനെ തുടര്‍ന്നുണ്ടായത് വിചിത്ര സംഭവങ്ങള്‍. എത്ര റണ്‍സ് ആണ് ചെയ്‌സ് ചെയ്യേണ്ടത് എന്നറിയാതെയാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ ബാറ്റ് ചെയ്തത്.
ആദ്യം 16 ഓവറില്‍ അവര്‍ക്ക് വിജയ ലക്ഷ്യമായി നിശ്ചയിച്ചത് 148 റണ്‍സ്. എന്നാല്‍ 1.3 ഓവര്‍ കഴിഞ്ഞപ്പോള്‍ വിജയ ലക്ശ്യം 16 ഓവറില്‍ 170 എന്നാക്കി. ഇതുകൊണ്ടും തീര്‍ന്നില്ല. 16 ഓവറില്‍ 171 എന്ന് വീണ്ടും വിജയ ലക്ഷ്യം തിരുത്തി. ഒടുവില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന് 28 റണ്‍സിന്റെ തോല്‍വി.
And now they know they’re not https://t.co/bv17eKLIpT
— Jimmy Neesham (@JimmyNeesh) March 30, 2021
വിജയ ലക്ഷ്യം എത്രയെന്ന് അറിയാതെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത് ഇതിന് മുന്‍പ് ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പരിശീലകന്‍ റസല്‍ ഡൊമിങ്കോ പറഞ്ഞു. ആശയക്കുഴപ്പമുണ്ടായതില്‍ മാച്ച് ഒഫിഷ്യലുകള്‍ ഖേദം പ്രകടിപ്പിട്ടിച്ചുണ്ട്. കളിയില്‍