മഹാമാരിയെ അതിജീവിക്കാനാവാതെ! ബോഡി ബിൽഡിങ് താരം ജ​ഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ ഏതാനും ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്
ബോഡി ബിൽഡർ ജഗ്ദീഷ് ലാഡ്
ബോഡി ബിൽഡർ ജഗ്ദീഷ് ലാഡ്

ബറോഡ: കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ ജീവൻ നഷ്ടമായവരിൽ പ്രമുഖ രാജ്യാന്തര ബോഡി ബിൽഡറും ഭാരത് ശ്രീ വിജയിയുമായ ജ​ഗദീഷ് ലാഡും. കോവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 34കാരനായ ജ​ഗദീഷ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 

ബറോഡയിൽ ഒരു സ്വകാര്യ ജിമ്മിൽ ജോലി നോക്കവെയാണ് കോവിഡ് പോസിറ്റീവാകുന്നത്. നവി മുംബൈയാണ് ജന്മനാട്. മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവാണ്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്. 

ജ​ഗദീഷിന്റെ വിയോ​ഗം ഇന്ത്യൻ ബോഡി ബിൽഡിങ് മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ജ​ഗദീഷിന്റെ സുഹൃത്തും പേഴ്സണൽ ട്രെയ്നറുമായ രാഹുൽ ടർഫേ പറഞ്ഞു. സീനിയർ ബോഡി ബിൽഡിങ് രം​ഗത്ത് ജ​ഗദീഷിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com