''സ്വകാര്യ വിമാനമെടുത്ത് ഇന്ത്യയിലേക്ക് വരൂ, തെരുവുകളിൽ മൃതശരീരങ്ങൾ വീണു കിടക്കുന്നത് നിങ്ങൾ കാണണം''

മനുഷ്യരാശി പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാമെന്ന് പറഞ്ഞാണ് സ്ലേറ്ററിന്റെ പരിഹാസം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയൻ പൗരന്മാർക്കുൾപ്പെടെ ഓസ്ട്രേലിയയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന്റെ പേരിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസനെതിരായ വിമർശനം തുടർന്ന് മുൻ താരവും കമന്റേറ്ററുമായ മൈക്കൽ സ്ലേറ്റർ. മനുഷ്യരാശി പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാമെന്ന് പറഞ്ഞാണ് സ്ലേറ്ററിന്റെ പരിഹാസം. 

നിങ്ങൾ നിങ്ങളുടെ സ്വകാര്യ വിമാനമെടുത്ത് ഇന്ത്യയിലേക്ക് വന്ന് നോക്കൂ. തെരുവുകളിൽ മൃത​ദേഹങ്ങൾ കിടക്കുന്നത് നിങ്ങൾ കാണണം.ഇന്ത്യയിലെ അവസ്ഥ നിങ്ങൾ മനസിലാക്കണം, സ്ലേറ്റർ ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് സ്ലേറ്റർ മോറിസിനെതികെ കഴിഞ്ഞ ദിവസം വിമർശനം ആരംഭിച്ചത്. 

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ മോറിസിന്റെ നടപടി കാടത്തമാണെന്നും രാജ്യത്തിന് അപമാനമാണെന്നും സ്ലേറ്റർ തുറന്നടിച്ചിരുന്നു. ഐപിഎൽ കളിക്കാനെത്തിയ ഓസീസ് താരങ്ങൾക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാനായിട്ടില്ല. അതിനാൽ ഓസീസ് താരങ്ങളെ മാലിദ്വീപിലേക്ക് എത്തിച്ചിരിക്കുകയാണ് ബിസിസിഐ.

ഐപിഎൽ കളിക്കാനെത്തിയ ഇം​ഗ്ലണ്ട് കളിക്കാർ ലണ്ടനിലെത്തി. എന്നാൽ ഇന്ത്യയിൽ നിന്നുള്ള സ്വന്തം പൗരന്മാർക്ക് ഏർപ്പെടുത്തിയ വിലക്കിൽ നിന്ന് തങ്ങളുടെ ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് ഓസ്ട്രേലിയൻ ഭരണകൂടം ആവർത്തിച്ചതോടെ കളിക്കാർക്ക് സ്വന്തം മണ്ണിലേക്ക് തിരികെ എത്താനുള്ള വഴികൾ അടഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com