കോവിഡിനെ ബാക്ക്ഫൂട്ടിലാക്കാൻ; അജിങ്ക്യാ രഹാനെ കോവിഡ് വാക്സിൻ സ്വീകരിച്ചു

രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും വാക്സിൻ എടുക്കുന്നത്
രഹാനേയും ഭാര്യയും കോവിഡ് വാക്സിൻ സ്വീകരിക്കുന്നു/വീഡിയോ ദൃശ്യം
രഹാനേയും ഭാര്യയും കോവിഡ് വാക്സിൻ സ്വീകരിക്കുന്നു/വീഡിയോ ദൃശ്യം


മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ രഹാനെ കോവിഡ് വാക്സിൻ സ്വീകരിച്ചു. രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും വാക്സിൻ എടുക്കുന്നത്. 

രഹാനെയ്ക്കൊപ്പം ഭാര്യ രാധികയും വാക്സിൻ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ രഹാനെയാണ് വാക്സിൻ സ്വീകരിച്ച വിവരം ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ ഇന്ത്യൻ ഓപ്പണർവ ശിഖർ ധവാനും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇം​ഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യൻ താരങ്ങൾ കോവീഷിൽഡ് വാക്സിൻ സ്വീകരിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഈ മാസ ലണ്ടനിലേക്ക് പോവേണ്ടതിനാൽ ഇന്ത്യയിൽ വെച്ച് വാക്സിൻ രണ്ടാം  ഡോസ് സ്വീകരിക്കാൻ കളിക്കാർക്ക് കഴിയില്ല. 

ആസ്ട്രസെനിക വാക്സിൻ യുകെ ഉൽപ്പന്നം ആയതിനാൽ ഇവിടെ വെച്ച് കളിക്കാർക്ക് രണ്ടാമത്തെ കോവീഷീൽഡ് സ്വീകരിക്കാൻ സാധിക്കും എന്നാണ് ബിസിസിഐയുടെ കണക്കു കൂട്ടൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യ ഇവിടെ കളിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com