'എല്ലാവരും വാക്‌സിനെടുക്കൂ, സുരക്ഷിതരാകു'- കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ച് വിരാട് കോഹ്‌ലി

'എല്ലാവരും വാക്‌സിനെടുക്കൂ, സുരക്ഷിതരാകു'- കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ച് വിരാട് കോഹ്‌ലി
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് വാക്‌സിനാണ് കോഹ്‌ലി എടുത്തത്. ഐപിഎല്‍ പോരാട്ടം പാതി വഴിയില്‍ നിര്‍ത്തി വച്ചതിന് പിന്നാലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് താരം വാക്‌സിന്‍ സ്വീകരിച്ചത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് രണ്ട് കോടി രൂപ സംഭവന കോഹ്‌ലി നല്‍കിയിരുന്നു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയുമായി ചേര്‍ന്ന് കോവിഡ് പോരാട്ടത്തിനായി ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടാണ് കോഹ്‌ലി രണ്ട് കോടി നല്‍കിയത്. 

എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷതരായി ഇരിക്കൂ എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ നായകന്‍ നന്ദി പറഞ്ഞു. 

'എല്ലാ ആരോഗ്യപരിപാലന, മുന്‍നിര തൊഴിലാളികളോടും ഞാന്‍ നന്ദി പറയുന്നു. അവരുടെ സമര്‍പ്പണത്തെയും കഠിനാധ്വാനത്തേയും സ്മരിക്കുന്നു. ഇത്തരം വിഷമ ഘട്ടത്തില്‍ പരസ്പര സഹായത്തിനായി മുന്നോട്ട് വന്ന എല്ലാ ആളുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങളെപ്പോലുള്ള നായകന്മാരെ ലഭിച്ചതില്‍ രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു'- കോഹ്‌ലി സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി. 

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനായി ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രൂപ സമാഹരിക്കുക ലക്ഷ്യമിട്ടാണ് കോഹ്‌ലിയും അനുഷ്‌കയും ചേര്‍ന്ന് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ധന ശേഖരണം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ 3.6 കോടി രൂപ ലഭിച്ചതായി കോഹ്‌ലി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com