ലക്ഷ്യം വെച്ചതിനേക്കാൾ കൂടുതൽ തുക സമാഹരിച്ച് കോഹ് ലിയും അനുഷ്കയും; ലഭിച്ചത് 11 കോടിക്ക് മുകളിൽ

ഏഴ് കോടി രൂപ ലക്ഷ്യെ വെച്ചാണ് കെറ്റോയിലൂടെ ഇവർ ക്യാംപെയ്നിന് തുടക്കമിട്ടത്
വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം
വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകുന്നതിനായുള്ള ധനസമാഹരണത്തിലൂടെ 11 കോടി രൂപയ്ക്ക് മുകളിൽ കണ്ടെത്തി കോഹ് ലിയുടേയും അനുഷ്കയുടേയും ക്യാംപെയ്ൻ. ഏഴ് കോടി രൂപ ലക്ഷ്യെ വെച്ചാണ് കെറ്റോയിലൂടെ ഇവർ ക്യാംപെയ്നിന് തുടക്കമിട്ടത്. എന്നാൽ 11 കോടി രൂപയ്ക്ക് മുകളിൽ ഇപ്പോൾ ധനസഹായം ലഭിച്ചതായി കോഹ് ലി പറഞ്ഞു. 

മൂന്ന് കോടി രൂപ ഇതിലേക്കായി കോഹ് ലിയും അനുഷ്കയും ചേർന്ന് നൽകിയിരുന്നു. ഒരു വട്ടമല്ല, രണ്ട് വട്ടമാണ് ലക്ഷ്യം വെച്ചിരുന്ന തുകയും കടന്ന് പോയത്. ഇതിന് സാധിച്ചതിലുള്ള ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് നന്ദി. ധനസഹായം നൽകിയവർക്ക്, പങ്കുവെച്ചവർക്ക്, ഏതെങ്കിലും വഴിയിലൂടെയെല്ലാം സഹായം നൽകിയവർക്ക്...എല്ലാവർക്കും വലിയ നന്ദി.ഇതിൽ നമ്മൾ ഒരുമിച്ചാണ്. ഇത് നമ്മൾ ഒരുമിച്ച് മറികടക്കും, കോഹ്ലി ട്വിറ്ററിൽ കുറിച്ചു. 

ഇൻ ദിസ് ടു​ഗതർ എന്ന പേരിലായിരുന്നു കോഹ് ലിയുടേയും അനുഷ്കയുടേയും ക്യാംപെയ്ൻ. ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാനും മറ്റ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുമാണ് ഈ പണം ഉപയോ​ഗിക്കുക. ഐപിഎൽ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ധനസമാഹരണത്തിൽ കോഹ് ലിയും അനുഷ്കയും സജീവമായത്. 

കളിയിലേക്ക് വരുമ്പോൾ ഐപിഎല്ലിൽ മികച്ച സീസണായിരുന്നു ബാം​ഗ്ലൂരിന്. കളിച്ച 7 കളിയിൽ അഞ്ചിലും ജയം പിടിച്ചു. ടൂർണമെന്റ് റദ്ദാക്കുമ്പോൾ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് കോഹ് ലിയും കൂട്ടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com