'പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങ്; ഉന്നതങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ ഇടം കിട്ടും'- തുറന്നടിച്ച് മുന്‍ നായകന്‍

'പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റ കൂത്തരങ്ങ്; ഉന്നതങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ ഇടം കിട്ടും'- തുറന്നടിച്ച് മുന്‍ നായകന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി വെറ്ററന്‍ താരം ഷൊയ്ബ് മാലിക്. പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങാണെന്ന് ഷൊയ്ബ് തുറന്നടിച്ചു. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി വിവാദമായിരുന്നു. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ഷൊയ്ബ് മാലിക്ക് രംഗത്തെത്തിയത്. 

പാക് ക്രിക്കറ്റ് അധികൃതര്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും താരങ്ങളുടെ ബന്ധങ്ങള്‍ മാനദണ്ഡമാക്കിയാണെന്നും മുന്‍ നായകന്‍ കൂടിയായ ഷൊയ്ബ് തുറന്നടിച്ചു. അഴിമതിയും പക്ഷപാതപരമായ സമീപനങ്ങളുമടക്കം നിരവധി വിഷയങ്ങള്‍ പാക് ബോര്‍ഡിനെതിരെ സമീപകാലത്ത് ഉയര്‍ന്നിരുന്നു. വലിയ അഴിച്ചുപണി ബോര്‍ഡില്‍ നടത്തിയിട്ടും അതിന്റെ ഒന്നും ഇടപെടലുകളോ മെച്ചപ്പെടലുകളോ ടീമിനുണ്ടായിട്ടില്ല. വലിയ ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള കെല്‍പ്പ് പോലും ഇപ്പോള്‍ ടീമിനില്ലെന്ന നിരീക്ഷണങ്ങളുമുണ്ട്. അതിനിടെയിലാണ് ഗുരുതര ആരോപണവുമായി ഷൊയ്ബും രംഗത്ത് വന്നിരിക്കുന്നത്. 

ക്രിക്കറ്റ് ഭരണത്തില്‍ നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ നിരവധി വസ്തുതകള്‍ എല്ലാ ടീമുകളിലും കാണാറുണ്ട്. പക്ഷേ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ അത് കൂടുതല്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്. താരങ്ങളെ ബന്ധങ്ങള്‍ നോക്കി തിരഞ്ഞെടുക്കുന്ന രീതി മാറ്റി അവരുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ ടീമിലെടുക്കാനുള്ള സംസ്‌കാരം ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം'- ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൊയ്ബിന്റെ ആരോപണങ്ങള്‍.

സമീപ കാലത്ത് സിംബാബ്‌വെക്കെതിരായ പോരാട്ടത്തിനുള്ള ടീം തിരഞ്ഞെടുപ്പ് ചൂണ്ടിയാണ് ഷൊയ്ബിന്റെ പ്രസ്താവന. ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാക് ബോര്‍ഡ് വിമുഖത കാണിച്ചതാണ് മുന്‍ നായകന്‍ ഉദാഹരണമായി പറഞ്ഞത്. 

'ബാബര്‍ പറഞ്ഞ നിരവധി താരങ്ങളുണ്ട്. എന്നാല്‍ അവരൊയൊന്നും ടീമിലേക്ക് പരിഗണിക്കാന്‍ ബോര്‍ഡ് താത്പര്യം കാണിച്ചില്ല. എല്ലാവര്‍ക്കും ടീമിനെ സംബന്ധിച്ച് അവരവരുടെ അഭിപ്രായങ്ങളും മറ്റും കാണും. എന്നാല്‍ അന്തിമ തീരുമാനം ക്യാപ്റ്റന്റേതാണ്. കാരണം മൈതാനത്ത് കളിക്കാനിറങ്ങുന്നത് ക്യാപ്റ്റനും തന്റെ ടീം അംഗങ്ങളുമാണ്'- ഷൊയ്ബ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com