ചരിത്രം കുറിച്ച്  അർജൻ ഭുള്ളർ; എംഎംഎ ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വംശജൻ  

ഹെവിവെയ്റ്റ് ചാമ്പ്യൻ ബ്രണ്ടൻ വേരയെ അട്ടിമറിച്ചാണ് ഭുള്ളർ നേട്ടം സ്വന്തമാക്കിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

സിംഗപ്പൂർ: മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) റിങ്ങിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജൻ അർജൻ ഭുള്ളർ.  നിലവിലെ ഹെവിവെയ്റ്റ് ചാമ്പ്യൻ ബ്രണ്ടൻ വേരയെ അട്ടിമറിച്ചാണ് ഭുള്ളർ നേട്ടം സ്വന്തമാക്കിയത്. നോക്കൗട്ടിലൂടെയായിരുന്നു ഭുള്ളറുടെ അട്ടിമറി ജയം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഭുള്ളർ. 

ഇന്നലെ നടന്ന ‘വൺ: ദംഗൽ’ പോരാട്ടത്തിൽ മൂന്ന് റൗണ്ടുകൾ ബാക്കി നിൽക്കെയാണ് ഭുള്ളർ വേരയെ കീഴടക്കിയത്. കരുതലോടെ തുടങ്ങിയ ഭുള്ളർ ആദ്യ റൗണ്ടിൽ വേരയുടെ പഞ്ചുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആണ് ശ്രമിച്ചത്. എന്നാൽ 2–ാം റൗണ്ടിൽ ഭുള്ളർ ആക്രമിച്ചു കളിച്ചു. പരിചയസമ്പത്ത് ഉപയോ​ഗപ്പെടുത്താനാകാതെ ഫിലിപ്പീൻസുകാരനായ വേര നിലംപതിച്ചു. വേര എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചെങ്കിലും താഴെവീണു. ഒടുവിൽ റഫറി മത്സരം നിർത്തി. ടെക്‌നിക്കൽ നോക്കൗട്ടിലൂടെ ഭുള്ളർ വിജയിയായി. 

അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് എന്ന പേരുകേട്ട ബോക്സിങ്, ഗുസ്തി തുടങ്ങിയവയെല്ലാം ഒന്നിക്കുന്ന മത്സരയിനമാണ് എംഎംഎ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com