149 പന്തിൽ 190 റൺസ്, കൗണ്ടിയിൽ 45കാരന്റെ വെടിക്കെട്ട് ബാറ്റിങ്, ലാബുഷെയ്നെ വീഴ്ത്തി കിടിലൻ ഡെലിവറിയും

ഇം​ഗ്ലീഷ് കൗണ്ടിയിൽ 149 പന്തിൽ നിന്ന് 190 റൺസ് ആണ് സ്റ്റീവൻസ് വാരിക്കൂട്ടിയത്. അവിടെ സ്റ്റീവൻസിന്റെ ബാറ്റിൽ നിന്ന് പറന്നത് 15 ഫോറും 15 സിക്സും
ഡാരൻ സ്റ്റീവൻസ്/ഫോട്ടോ: ട്വിറ്റർ
ഡാരൻ സ്റ്റീവൻസ്/ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: 45ാം വയസിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ഇം​ഗ്ലീഷ് താരം ഡാരൻ സ്റ്റീവൻസ്. ഇം​ഗ്ലീഷ് കൗണ്ടിയിൽ 149 പന്തിൽ നിന്ന് 190 റൺസ് ആണ് സ്റ്റീവൻസ് വാരിക്കൂട്ടിയത്. അവിടെ സ്റ്റീവൻസിന്റെ ബാറ്റിൽ നിന്ന് പറന്നത് 15 ഫോറും 15 സിക്സും. 

കെന്റ് ബാറ്റ്സ്മാനായ സ്റ്റീവൻസന്‌ ​ഗ്ലാമോർ​ഗിനെതിരായ കളിയിലാാണ് നിർണായ ഘട്ടത്തിൽ ടീമിനെ തുണച്ചത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന കെന്റ് 80 റൺസിലേക്ക് എത്തിയപ്പോഴേക്കും 5 വിക്കറ്റുകൾ നഷ്ടമായി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 എന്ന നിലയിലേക്ക് ടീം സ്കോർ വീണിട്ടും സ്റ്റീവൻസ് കുലുങ്ങിയില്ല. 

ഒൻപതാം വിക്കറ്റിൽ മി​ഗ്വെൽ കമിൻസിനെ ഒരറ്റത്ത് നിർത്തി സ്റ്റീവൻസ് പ്രഹരം ആരംഭിച്ചു. 166 റൺസ് ആണ് 9ാം വിക്കറ്റിൽ പിറന്നത്. ആ കൂട്ടുകെട്ടിൽ 96.88 ശതമാനം റൺസും പിറന്നത് സ്റ്റീവൻിന്റെ ബാറ്റിൽ നിന്ന്. 305 എന്ന ടോട്ടിലേക്ക് കെന്റിനെ എത്തിക്കാൻ സ്റ്റീവൻസിനായി. 

കൗണ്ടിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന താരം എന്ന റെക്കോർഡ് ഇവിടെ സ്റ്റീവൻസിന്റെ പേരിലേക്ക് എത്തി. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ലാബുഷെയ്നിന്റെ വിക്കറ്റ് പിഴുതും സ്റ്റീവൻസ് ശ്രദ്ധ പിടിച്ചു. സീസണിൽ രണ്ടാം വട്ടമാണ് ലാബുഷെയ്നിന്റെ വിക്കറ്റ് സ്റ്റീവൻസ് വീഴ്ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com