പൊട്ടിപ്പൊളിഞ്ഞ ഷൂവുമായി ഹൃദയം തൊട്ട റയാൻ ബേളിനെതിരെ സിംബാബ് വെ ക്രിക്കറ്റ് ബോർഡ്, ടീമിൽ നിന്ന് ഒഴിവാക്കിയേക്കും

പൊട്ടിപ്പൊളിഞ്ഞ ഷൂ പശയൊട്ടിച്ച് ഉപയോ​ഗിക്കേണ്ട ദുരവസ്ഥയെ കുറിച്ച് പറഞ്ഞെത്തിയ സിംബാബ് വെ ക്രിക്കറ്റ് താരം റയാൻ ബേളിന് വലിയ പിന്തുണയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിച്ചത്
സിംബാബ്വെ താരം റയാൻ ബേൾ/ഫോട്ടോ:ട്വിറ്റർ
സിംബാബ്വെ താരം റയാൻ ബേൾ/ഫോട്ടോ:ട്വിറ്റർ



ഹരാരെ: പൊട്ടിപ്പൊളിഞ്ഞ ഷൂ പശയൊട്ടിച്ച് ഉപയോ​ഗിക്കേണ്ട ദുരവസ്ഥയെ കുറിച്ച് പറഞ്ഞെത്തിയ സിംബാബ് വെ ക്രിക്കറ്റ് താരം റയാൻ ബേളിന് വലിയ പിന്തുണയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിച്ചത്. റയാന്റെ സങ്കടത്തിനൊപ്പം ക്രിക്കറ്റ് ലോകവും ചേർന്നപ്പോൾ സ്പോൺസർഷിപ്പ് പ്രഖ്യാപിച്ച് പ്യൂമയുമെത്തി. 

പ്യൂമയുടെ സ്പോൺസർഷിപ്പ് ലഭിച്ചതോടെ റയാനും ക്രിക്കറ്റ് പ്രേമികളും സന്തോഷത്തിൽ പിരിഞ്ഞതിന് പിന്നാലെ അത്ര സുഖമുള്ള വാർത്തയല്ല സിംബാബ് വെയിൽ നിന്ന് വരുന്നത്. റയാന്റെ നടപടി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി എന്നാണ് സിംബാബ് വെ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. റയാന് എതിരെ ബോർഡ് അച്ചടക്ക നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന.

സിംബാബ് വെ മാധ്യമപ്രവർത്തകന്റെ ട്വീറ്റിലാണ് റയാന് എതിരെ ബോർഡ് നടപടി സ്വീകരിച്ചേക്കും എന്ന് പറയുന്നത്. റയാന്റെ നടപടിയിൽ ബോർഡ് അതൃപ്തരാണ്. അവർ റയാന് എതിരെ കർശന നടപടി സ്വീകരിച്ചേക്കും. സിംബാബ് വെ ക്രിക്കറ്റ് ബോർഡിനെ അടുത്തറിയാം എന്നതിലൂടെ എനിക്ക് പറയാൻ കഴിയും അത് നേരിട്ടുള്ള നടപടി ആയിരിക്കില്ല എന്ന്. ടീം സെലക്ഷനിലോ മറ്റോ ആവും അത് പ്രതിഫലിക്കുക, ആദം തിയോയുടെ ട്വീറ്റിൽ പറയുന്നു. 

സിംബാബ് വെക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരമാണ് റയാൻ. മധ്യനിരയിലെ അ​ഗ്രസീവ് ബാറ്റ്സ്മാൻ ബൗളിങ്ങിൽ ലെ​ഗ് ബ്രേക്കുകളിലൂടെ എതിരാളികളെ വീഴ്ത്താനുമാവും. മൂന്ന് ടെസ്റ്റും 15 ഏകദിനവും 25 ടി20യുമാണ് റയാൻ ഇതുവരെ കളിച്ചത്. 
  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com