'ബാബര്‍ അസമിന്റെ മാച്ച് ഫീ ബിസ്മ അംജദിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കണം'; പിസിബിയോട് പാക് ക്യാപ്റ്റന്റെ പിതാവ്‌

പരിശീലനത്തിന് ഇടയിലാണ് 18കാരിയായ ബിസ്മ അംജദിന് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസമായി ബിസ്മ അംജദിന് ഛര്‍ദില്‍ വിട്ടുമാറുന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ബാബര്‍ അസമിന്റെ മാച്ച് ഫീ പാക് വനിതാ താരം അംജദിന്റെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് ബാബറിന്റെ പിതാവ്. പരിശീലനത്തിന് ഇടയിലാണ് 18കാരിയായ ബിസ്മ അംജദിന് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസമായി ബിസ്മ അംജദിന് ഛര്‍ദില്‍ വിട്ടുമാറുന്നില്ല. 

ബിസ്മ അംജദിന്റെ ചികിത്സയ്ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ പിസിബി ചെയര്‍മാന്‍ റമീസ് രാജയോട് ആവശ്യപ്പെടുകയാണ്. പാകിസ്ഥാന്റെ നക്ഷത്രം ധരിക്കുന്ന ഒരു താരം നിസഹായവസ്ഥയിലാണ് എങ്കില്‍ രാജ്യം നിസഹായവസ്ഥയിലാണ് എന്നാണ് അതിനര്‍ഥം, ബാബറിന്റെ പിതാവ് അസം സിദ്ധിഖ് പറഞ്ഞു. 

ബിസ്മയുടെ ചികിത്സാ ചെലവ് തങ്ങള്‍ വഹിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. സിന്ധ് പ്രവിശ്യയിലെ അക്കാദമിയില്‍ പരിശീലനം നടത്തുന്നതിന് ഇടയിലാണ് ബിസ്മയ്ക്ക് പരിക്കേറ്റത്. ബിസ്മയെ വീണ്ടും സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് താരത്തെ ചികിത്സിക്കുന്ന ന്യൂറോ സര്‍ജന്‍ വ്യക്തമാക്കി. 

ഇന്ത്യക്കെതിരായ മത്സരത്തിന്റെ സമയം ബാബറിന്റെ അമ്മ വെന്റിലേറ്ററിലായിരുന്നു എന്ന് അസം സിദ്ദിഖി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ ആദ്യ മൂന്ന് മത്സരവും ബാബര്‍ കളിച്ചത് വലിയ മാനസിക പ്രയാസം ഉള്ളിലൊതുക്കി ആണെന്നും ബാബറിന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 

ട്വന്റി20 ലോകകപ്പില്‍ മിന്നും ഫോമിലാണ് ബാബറിന്റെ കളി. നാല് കളിയില്‍ നിന്ന് മൂന്ന് അര്‍ധ ശതകം ബാബര്‍ നേടി. ട്വന്റി20 ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകം നേടുന്ന ആദ്യ ക്യാപ്റ്റനുമായി ബാബര്‍ മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com