രോഹിത്തിനും ദ്രാവിഡിനും ആദ്യ പരീക്ഷണം; ന്യൂസിലാന്‍ഡിന് എതിരായ ടി20 ഇന്ന് 

ശ്രേയസ് അയ്യര്‍, ഋതുരാജ് ഗയ്കവാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ പേരാണ് ആറാം സ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്
രോഹിത് ശര്‍മ, ആര്‍ അശ്വിന്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രോഹിത് ശര്‍മ, ആര്‍ അശ്വിന്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ജയ്പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ട്വന്റി20 ഇന്ന്. ഇന്ത്യയുടെ ഫുള്‍ടൈം ടി20 ക്യാപ്റ്റനായതിന് ശേഷം രോഹിത്തിന്റെ ആദ്യ മത്സരമാണ് ഇത്. മുഖ്യ പരിശീലക സ്ഥാനത്ത് ദ്രാവിഡിന് കീഴിലും ഇന്ത്യ് ആദ്യമായി ഇറങ്ങുന്നു. 

വിരാട് കോഹ് ലി ഇല്ലാതെയാണ് ഇന്ത്യ ടി20 പരമ്പര കളിക്കുന്നത്. ആറാം സ്ഥാനത്ത് ആര് ബാറ്റ് ചെയ്യും എന്നതിലും ഇന്ത്യക്ക് ആശയ കുഴപ്പമുണ്ട്. ശ്രേയസ് അയ്യര്‍, ഋതുരാജ് ഗയ്കവാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ പേരാണ് ആറാം സ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്. ഐപിഎല്ലില്‍ ഉടനീളം മികച്ച ഫോമിലാണ് ഋതുരാജ് കളിച്ചത്. വെങ്കടേഷ് അയ്യര്‍ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും സാധ്യത നല്‍കുന്നു. മധ്യപ്രദേശ് ടീമിന് വേണ്ടി അഞ്ചാമതും ആറാമതും ബാറ്റ് ചെയ്ത അനുഭവസമ്പത്തും വെങ്കടേഷിനുണ്ട്.

മൂന്ന് സ്പിന്നറും രണ്ട് പേസറും

ഭുവനേശ്വര്‍ കുമാറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. കിവീസിന് എതിരായ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സീനിയര്‍ പേസര്‍ ഭുവിയാണ്. ആവേശ് ഖാനും ഹര്‍ഷാ പട്ടേലിനും മുന്‍പ് ഭുവിക്ക് അവസരം ലഭിക്കാനാണ് സാധ്യത. അക്ഷര്‍ പട്ടേല്‍, ചഹല്‍, ആര്‍ അശ്വിന്‍ എന്നീ മൂന്ന് സ്പിന്നര്‍മാരെയാവും ഇന്ത്യ ഇറക്കുക. 

കെയ്ന്‍ വില്യംസണും ട്വന്റി20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ടിം സൗത്തിയാണ് ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ നയിക്കുന്നത്. ട്രെന്റ് ബോള്‍ട്ടും കോണ്‍വേയും കിവീസ് നിരയിലില്ല. ഫെര്‍ഗൂസന്റെ ഫിറ്റ്‌നസിലും കിവീസിന് ആശങ്കയുണ്ട്. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ചഹല്‍.

ന്യൂസിലാന്‍ഡിന്റെ സാധ്യത 11: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ടിം സീഫേര്‍ട്ട്, ജിമ്മി നീഷാം, മിച്ചല്‍ സാന്ത്‌നര്‍, ജാമിസണ്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com