സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ, നേപ്പാളിനെ വീഴ്ത്തിയപ്പോള്‍ തകര്‍പ്പന്‍ ഗോളുമായി സഹലും

മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഗോള്‍ വല കുലുക്കി. സുനില്‍ ഛേത്രി, സുരേഷ് സിങ് എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാലി: സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് എട്ടാം സാഫ് കപ്പില്‍ ഇന്ത്യ മുത്തമിട്ടത്. 

മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഗോള്‍ വല കുലുക്കി. സുനില്‍ ഛേത്രി, സുരേഷ് സിങ് എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. സാഫ് കപ്പില്‍ 5 വട്ടം ഗോള്‍ വല കുലുക്കി സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്‍പോട്ട് നയിച്ചത്. 

ഇതോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 80ലേക്ക് എത്തി. ഇവിടെ 80 ഗോള്‍ നേടിയ മെസിക്കൊപ്പം ഛേത്രി സ്ഥാനം പിടിക്കുന്നു. രാജ്യാന്തര ഫുട്‌ബോളിലെ പെലെയുടെ ഗോള്‍ നേട്ടവും ഇവിടെ വെച്ച് ഛേത്രി മറികടന്നിരുന്നു. 

രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്ന് ഗോളുകളും പിറന്നത്. 49ാം മിനിറ്റില്‍ ഛേത്രിയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. പ്രീതം കോട്ടാലിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ഛേത്രി വല കുലുക്കിയത്. 

യാസിറിന്റെ ക്രോസില്‍ നിന്നാണ് സുരേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. 90ാം മിനിറ്റിലാണ് സഹലിന്റെ ഗോള്‍ വന്നത്. ബോക്‌സിനുള്ളില്‍ നേപ്പാള്‍ പ്രതിരോധ നിര താരങ്ങളെ വെട്ടിച്ചാണ് സഹലിന്റെ ഗോള്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com