എംസിസിയുടെ ഹോണററി ലൈഫ് മെമ്പേഴ്‌സ്; ഹര്‍ഭജന്‍ സിങ്ങിനും ജവഗല്‍ ശ്രീനാഥിനും മെമ്പര്‍ഷിപ്പ്, മറ്റ് 16 താരങ്ങള്‍ക്കും നേട്ടം

ഹര്‍ഭജന്‍ സിങ്ങിനും ജവഗല്‍ ശ്രീനാഥിനും എംസിസിയുടെ ഹോണററി ലൈഫ് മെമ്പര്‍ഷിപ്പ്‌ ബഹുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: ഹര്‍ഭജന്‍ സിങ്ങിനും ജവഗല്‍ ശ്രീനാഥിനും എംസിസിയുടെ ഹോണററി ലൈഫ് മെമ്പര്‍ഷിപ്പ്‌ ബഹുമതി. ഹര്‍ഭജനേയും ജവഗല്‍ ശ്രീനാഥിനേയും കൂടാതെ 16 പേര്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു.

ഇംഗ്ലണ്ട് മുന്‍ താരങ്ങളായ സര്‍ അലസ്റ്റിയര്‍ കുക്ക്, മാര്‍ക് ട്രെസ്‌കോതിക്, ഇയാന്‍ ബെല്‍, സാറ ടെയ്‌ലര്‍, ഹാഷിം അംല, ഹെര്‍ഷല്‍ ഗിബ്ബ്‌സ്, മോര്‍ക്കല്‍, ജാക് കാലിസ്, ഡാമിയന്‍ മാര്‍ട്യന്‍, അലക്‌സ് ബ്ലാക്ക്വെല്‍, ഇയാന്‍ ബിഷപ്, ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, രാംനരേഷ് സര്‍വന്‍, രംഗണ ഹെറാത്, ഗ്രാന്റ് ഫഌര്‍, സാര മക് ഗ്ലാഷന്‍ എന്നിവരാണ് എംസിസി ഹോണേഴ്‌സ് ലൈഫ് മെമ്പേഴ്‌സ് ആയ മറ്റ് താരങ്ങള്‍. 

മികച്ച രാജ്യാന്തര കരിയറിന് ഉടമകളായ താരങ്ങളാണ് ഹര്‍ഭജനും ശ്രീനാഥും. ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതാണ് ഹര്‍ഭജന്റെ സ്ഥാനം. 103 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 417 വിക്കറ്റുകള്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് ശ്രീനാഥ്. 315 വിക്കറ്റുകളാണ് ശ്രീനാഥ് വീഴ്ത്തിയത്. 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ശ്രീനാഥ് ഐസിസി മാച്ച് റഫറി ആയിരുന്നു. വിരമിക്കല്‍ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഒപ്പമാണ് ഹര്‍ഭജന്‍ ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com