130 കിമീ വേഗതയിലെ പന്ത് ഐപിഎല്ലില്‍ ഇന്ത്യന്‍ കളിക്കാര്‍ നേരിടുന്നുണ്ട്, എന്നാല്‍ ഷഹീന്‍ അഫ്രീദിയുടേത് പറ്റില്ല: മാത്യു ഹെയ്ഡന്‍

ഷഹീന്‍ അഫ്രീദിയുടേത് പോലൊരു ബൗളറുടെ പേസ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് മാത്യു ഹെയ്ഡന്‍
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷഹീൻ ഷാ അഫ്രീദി/ ഫോട്ടോ: ട്വിറ്റർ
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷഹീൻ ഷാ അഫ്രീദി/ ഫോട്ടോ: ട്വിറ്റർ

ദുബായ്: 130 കിമീ വേഗതയിലെ പന്തുകള്‍ ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ നേരിട്ടതാണ്. എന്നാല്‍ ഷഹീന്‍ അഫ്രീദിയുടേത് പോലൊരു
ബൗളറുടെ പേസ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് പാകിസ്ഥാന്‍ ബാറ്റിങ് കോച്ച് മാത്യു ഹെയ്ഡന്‍. 

കളിയിലെ ആദ്യ ഓവറില്‍ തന്നെ അത്രയും പേസില്‍ യോര്‍ക്കര്‍ എറിയാന്‍ വലിയ ധൈര്യമാണ് ഷഹീന്‍ കാണിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രണ്ട് ഡെലിവറിയാണ് ഷഹീന്‍ അഫ്രീദിയില്‍ നിന്ന് കണ്ടത്. ന്യൂബോളില്‍ രോഹിത് ശര്‍മയ്ക്ക് എതിരെ ഇന്‍സ്വിങ് യോര്‍ക്കര്‍ എറിയാനുള്ള ഷഹീന്റെ ധൈര്യം പ്രശംസനീയമാണെന്നും ഹെയ്ഡന്‍ പറഞ്ഞു. 

ഇന്ത്യയെ പവര്‍പ്ലേയില്‍ പിന്നോട്ടടിച്ചത് രാഹുല്‍, രോഹിത് എന്നിവരുടെ വീഴ്ച

രോഹിത്തിന്റേയും രാഹുലിന്റേയും വിക്കറ്റ് നഷ്ടമായതാണ് പവര്‍പ്ലേയില്‍ ഇന്ത്യയെ പിന്നോട്ടടിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ രാഹുലിന്റെ ബാറ്റിന്റെ മധ്യത്തില്‍ പന്ത് തട്ടുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ പാകിസ്ഥാന്‍. ആദ്യ രണ്ട് കളിയും പാകിസ്ഥാന്‍ ജയിച്ചു കഴിഞ്ഞു. ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെയാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. സ്‌കോട്ട്‌ലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, നമീബിയ എന്നീ ടീമുകളുമായാണ് പാകിസ്ഥാന്റെ ഇനിയുള്ള മത്സരം. ഇവിടെ അട്ടിമറി ജയങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പാകിസ്ഥാന്‍ സെമി ഉറപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com