'പിച്ച് കയ്യേറി ബെയര്‍‌സ്റ്റോയെ ഇടിച്ചു'; ജാര്‍വോയെ അറസ്റ്റ് ചെയ്ത് പൊലീസ് 

ഓവലില്‍ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ജാര്‍വോ ബൗളര്‍ എന്ന നിലയില്‍ ഗ്രൗണ്ടിലേക്ക് എത്തിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലണ്ടന്‍: യൂടൂബര്‍ ഡാനിയല്‍ ജാര്‍വിസിനെ അറസ്റ്റ് ചെയ്ത് സൗത്ത് ലണ്ടന്‍ പൊലീസ്. ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ നാലാമത്തെ ടെസ്റ്റ് മത്സരം ഓവലില്‍ നടക്കുന്നതിന് ഇടയിലും ജാര്‍വോ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതോടെയാണ് പൊലീസ് നടപടി. 

ഓവലില്‍ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ജാര്‍വോ ബൗളര്‍ എന്ന നിലയില്‍ ഗ്രൗണ്ടിലേക്ക് എത്തിയത്. അതിന് മുന്‍പ് ലോര്‍ഡ്‌സിലും ലീഡ്‌സിലും നടന്ന ടെസ്റ്റുകളിലും ജാര്‍വോ ഗ്രൗണ്ട് കയ്യടക്കിയിരുന്നു. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ബൗണ്ടറി ലൈനില്‍ നിന്ന് താനും ഇന്ത്യന്‍ കളിക്കാരന്‍ എന്ന ഭാവമായിരുന്നു ജാര്‍വോയ്ക്ക്. 

ലീഡ്‌സില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ ഔട്ടായതിന് ശേഷം അടുത്ത ബാറ്റ്‌സ്മാന്‍ ക്രീസിലേക്ക് വരേണ്ട സമയമാണ് ജാര്‍വോ ഗ്യാലറിയില്‍ നിന്ന് ബാറ്റുമായി ക്രീസിലേക്ക് നടന്നത്. നാലാം ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ ഡെലിവറിയുടെ സമയമാണ് ജാര്‍വോ ഓടി വന്ന് പന്തെറിയാന്‍ ശ്രമിച്ചത്. 

ഈ സമയം നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന ജോണി ബെയര്‍സ്‌റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഇതോടെ ഇംഗ്ലണ്ടിലെ ഗ്രൗണ്ടുകളിലെ മോശം സുരക്ഷാ സംവിധാനങ്ങള്‍ എന്ന നിലയില്‍ വിമര്‍ശനം ശക്തമായി. 

ബെയര്‍സ്‌റ്റോയുടെ ദേഹത്തേക്ക് വന്നിടിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ജാര്‍വോയെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനും പിഴ ഈടാക്കാനും യോര്‍ക് ഷെയര്‍ കൗണ്ടി തീരുമാനിച്ചു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com