ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം; രാഹുല്‍ മടങ്ങി

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം; രാഹുല്‍ മടങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 99 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപണര്‍ കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ മികച്ച ബാറ്റിങാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തെടുത്തത്. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 290 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ കണ്ടെത്തിയത്. 

101 പന്തുകള്‍ നേരിട്ട് രാഹുല്‍ 46 റണ്‍സുമായി മടങ്ങി. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് പിടി നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സുമായി രോഹിത് ശര്‍മയും 5 റണ്ണുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഒലി പോപ്പ് 81 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ക്രിസ് വോക്‌സ് (50) അര്‍ധ സെഞ്ച്വറി കണ്ടെത്തി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബുമ്‌റ, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com