അലയൊലികള്‍ അവസാനിക്കുന്നില്ല, ടി20 ടീം സെലക്ഷനില്‍ അതൃപ്തി പരസ്യമാക്കി ബാബര്‍ അസമും

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ അലയൊലികള്‍ അവസാനിക്കുന്നില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ അലയൊലികള്‍ അവസാനിക്കുന്നില്ല. ടീം തെരഞ്ഞെടുപ്പില്‍ അതൃപ്തി വ്യക്തമാക്കുകയാണ് നായകന്‍ ബാബര്‍ അസമും. 

ഷര്‍ജീല്‍ ഖാന്‍, ഫഖര്‍ സമാന്‍, ഫഗീം അഷ്‌റഫ്, ഉസ്മാന്‍ ഖാദിര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് അസമിന് ആഗ്രഹമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആസിഫ് അലി, ഖുഷ്ദില്‍ ഷാ, അസം ഖാന്‍, ഷൊഹൈബ് മസൂദ് എന്നിവരാണ്  പാകിസ്ഥാന്റെ 15 അംഗ ടീമില്‍ ഇടംപിടിച്ചത്. 

അസമിന്റെ താത്പര്യത്തിന് എതിരെ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട റമീസ് രാജ നിലപാപെടുത്തതായാണ് സൂചന.എന്നാല്‍ ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ ബാബര്‍ അസമിന് അതൃപ്തിയുണ്ടെന്ന നിലയിലെ റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവന ഇറക്കി. 

ടി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരിശീലക സ്ഥാനത്ത് നിന്ന് മിസ്ബായും വഖാറും രാജി വെച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജി എന്ന് പറയുമ്പോഴും ടീം തെരഞ്ഞെടുപ്പിലെ അതൃപ്തിയാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഉയരുന്നത്. ഇവരുടെ രാജിയെ തുടര്‍ന്ന് മുന്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖിനെ മുഖ്യ പരിശീലകനായി നിയമിച്ചു. അബ്ദുള്‍ റസാഖും പരിശീലന സംഘത്തിലേക്ക് എത്തിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com