മുഖം നിറയെ മുറിവ്, പല്ല് ഒടിഞ്ഞു, കഴുത്തില്‍ ദുപ്പെട്ട മുറുക്കി; മുന്‍ ഖോ ഖോ താരം മരിച്ച നിലയില്‍

കഴുത്തില്‍ ദുപ്പട്ട മുറുക്കിയ നിലയിലാണ് യുവതിയെ റെയില്‍വേ പാളത്തില്‍ നിന്ന് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബിജ്‌നോര്‍: മുന്‍ ദേശിയ ഖോ ഖോ താരം മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം റെയില്‍ പാളത്തിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ബലാത്സംഗത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നത് എന്ന് കുടുംബം ആരോപിക്കുന്നു. യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ ബയോഡാറ്റ നല്‍കാന്‍ പോയതായിരുന്നു യുവതി. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. 

ഇതോടെ യുവതിക്കായി തെരച്ചില്‍ ആരംഭിച്ചു.  കഴുത്തില്‍ ദുപ്പട്ട മുറുക്കിയ നിലയിലാണ് യുവതിയെ റെയില്‍വേ പാളത്തില്‍ നിന്ന് കണ്ടെത്തിയത്. മുഖത്ത് ഗുരുതര പരിക്കുകളുണ്ടായി. ഒരു പല്ല ഒടിഞ്ഞിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ളിടത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com