'അങ്ങനെയൊന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല'; അസ്വസ്ഥനായിരുന്നു എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2021 10:50 AM  |  

Last Updated: 12th September 2021 10:50 AM  |   A+A-   |  

cristiano_ronaldo

ഫോട്ടോ: ട്വിറ്റർ

 

മാഞ്ചസ്റ്റര്‍: രണ്ടാം വട്ടം ഓള്‍ഡ് ട്രഫോര്‍ഡില്‍ അരങ്ങേറ്റം കുറിക്കുന്ന സമയം താന്‍ അസ്വസ്ഥനായിരുന്നു എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ തനിക്ക് നല്‍കിയ വരവേല്‍പ്പ് ചൂണ്ടിയാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

വരവേല്‍പ്പ് അവിശ്വസനീയമായിരുന്നു. എന്നാല്‍ ഞാന്‍ ഇവിടെ കളി ജയിക്കാനും ടീമിനെ സഹായിക്കാനുമാണ് എത്തിയിരിക്കുന്നത്, ക്രിസ്റ്റ്യാനോ പറഞ്ഞു. കളിയില്‍ ഉടനീളം ക്രിസ്റ്റ്യാനോ വിളികളുമായി ആരാധകര്‍ നിറയുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. 

ന്യൂകാസിലിന് എതിരെ 4-1ന് ജയം പിടിച്ചപ്പോള്‍ രണ്ട് വട്ടമാണ് ക്രിസ്റ്റിയാനോ വല കുലു്കിയത്. ക്രിസ്റ്റിയാനോയെ ഏക സ്‌ട്രൈക്കറായി ഇറക്കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്തും 62ാം മിനിറ്റിലുമാണ് ക്രിസ്റ്റ്യാനോ ഗോള്‍ വല കുലുക്കിയത്. 

12 വര്‍ഷത്തിനും 124 ദിവസത്തിനും ശേഷമായിരുന്നു അവിടെ ക്രിസ്റ്റിയാനോയുടെ ഗോള്‍ എത്തിയത്. 74000 കാണികള്‍ നിറഞ്ഞ ഓള്‍ഡ് ട്രഫോര്‍ഡില്‍ ന്യൂകാസിലിന് എതിരെ മൂന്ന് പോയിന്റിനായി പ്രതീക്ഷിച്ചതിലും കൂടുതല്‍ കഠിനാധ്വാനം യുനൈറ്റഡിന് ചെയ്യേണ്ടി വന്നിരുന്നു.