ഐപിഎല്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നത് തെറ്റ്: സഞ്ജു സാംസണ്‍

'ഞങ്ങള്‍ ഇന്ത്യന്‍ ടീമിന് സംഭാവന നല്‍കുകയാണ്. അതാണ് ഞങ്ങളുടെ ചിന്താഗതി'
സഞ്ജു ടീം ഡയറക്ടര്‍ സംഗക്കാരക്കൊപ്പം / ട്വിറ്റര്‍ ചിത്രം
സഞ്ജു ടീം ഡയറക്ടര്‍ സംഗക്കാരക്കൊപ്പം / ട്വിറ്റര്‍ ചിത്രം

ദുബായ്: ഐപിഎല്‍ ടീമിനായി കളിക്കുമ്പോള്‍ ഇന്ത്യന്‍ സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ചിന്താഗതിയാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ സഞ്ജു സാംസണ്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. 

ഇന്ത്യന്‍ സെലക്ഷനെ കുറിച്ചും ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിനെ കുറിച്ചും ആളുകള്‍ ഒരുപാട് സംസാരിക്കും. എന്നാല്‍ അതൊരു ഉപോല്‍പ്പന്നമാണ്. നിങ്ങള്‍  പെര്‍ഫോം ചെയ്താല്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും, സഞ്ജു പറഞ്ഞു. 

18 വയസ് മുതല്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന് ഒപ്പമുണ്ട്. കഴിവുള്ള ഒരുപാട് താരങ്ങള്‍ മുന്‍പോട്ട് വരികയും ഇന്ത്യക്കായി കളിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. സക്കറിയയെ പോലെ. ഞങ്ങള്‍ ഇന്ത്യന്‍ ടീമിന് സംഭാവന നല്‍കുകയാണ്. അതാണ് ഞങ്ങളുടെ ചിന്താഗതി. അത് മുന്‍പില്‍ വെച്ചാണ് ഞങ്ങള്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്, സഞ്ജു പറഞ്ഞു. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ടൂര്‍ണമെന്റ് ഐപിഎല്‍ ആണെന്നാണ് വിശ്വസിക്കുന്നത്. നമുക്ക് അവിടെ നിന്ന് ശ്രദ്ധ ലഭിക്കും. എന്നെ കുറിച്ച് നല്ലതും മോശവും ആളുകള്‍ പറയും. എന്നെ സംബന്ധിച്ച് അത് ഒരു പ്രശ്‌നമല്ല. എല്ലാവര്‍ക്കും ആ സമ്മര്‍ദമുണ്ട്. അവസരം കാത്ത് ഒരുപാട് പേര്‍ പുറത്ത് കാത്തിരിക്കുന്നു എന്നത് നമ്മുടെ സമ്മര്‍ദം കൂട്ടുന്നതായും സഞ്ജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com