സമൂഹമാധ്യമങ്ങളിലെ നീരജിന്റെ മൂല്യം 428 കോടി രൂപ; ഇന്‍സ്റ്റഗ്രാമിലെ 'മെന്‍ഷനുകളില്‍' ഒന്നാമത് 

ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ സമൂഹമാധ്യമങ്ങളിലെ മൂല്യം 428 കോടി രൂപ
നീരജ് ചോപ്ര/ പിടിഐ
നീരജ് ചോപ്ര/ പിടിഐ

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ സമൂഹമാധ്യമങ്ങളിലെ മൂല്യം 428 കോടി രൂപ. സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ കുതിപ്പാണ് നീരജിന്റേത്. 

ടോക്യോയിലെ സ്വര്‍ണ നേട്ടത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷന്‍ ചെയ്യപ്പെട്ട കായിക താരം നീരജ് ആണ്. 2.9 മില്യണ്‍ വട്ടമാണ് നീരജിന്റെ പേര് മെന്‍ഷന്‍ ചെയ്യപ്പെട്ടത്. 1.4 മില്യണ്‍ ഉപയോക്താക്കള്‍ നീരജിന്റെ പേര് ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 

ഇതിലൂടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയയിലെ നീരജിന്റെ റീച്ച് 412 മില്യണ്‍ ആയി. ഈ കണക്കുകളെല്ലാം കൂട്ടുമ്പോഴാണ് നീരജിന്റെ സോഷ്യല്‍ മീഡിയയിലെ മൂല്യം 428 കോടി രൂപയിലേക്ക് എത്തുന്നത്. 12.79 മില്യന്‍ ആണ് സോഷ്യല്‍ മീഡിയയിലെ നീരജിന്റെ ആകെ ഇന്ററാക്ഷന്‍. 

സമൂഹമാധ്യമങ്ങളിലെ ഇന്ററാക്ഷന്‍സിലും റീച്ചിലും വലിയ നേട്ടം സ്വന്തമാക്കിയ കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ നീരജ് മറികടന്നു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ 4.4 മില്യണ്‍ ഫോളോവേഴ്‌സ് ആണ് നീരജിനുള്ളത്. സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം നീരജിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ വര്‍ധനവുണ്ടായത് 2297 ശതമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com