കോഹ്‌ലി ഇന്ത്യയുടെ ടി20 നായക പദവി ഒഴിയുന്നു; ബാറ്റ്‌സ്മാനായി തുടരാന്‍ താത്പര്യം

കോഹ്‌ലി ഇന്ത്യയുടെ ടി20 നായക പദവി ഒഴിയുന്നു; ബാറ്റ്‌സ്മാനായി തുടരാന്‍ താത്പര്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: വിരാട് കോഹ്‌ലി ഇന്ത്യയുടെ ടി20 നായക പദവി ഒഴിയുന്നു. ഉടന്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുമെന്ന് ട്വിറ്ററിലിട്ട കുറിപ്പിലൂടെ കോഹ്‌ലി പറഞ്ഞു. ഏകദിന- ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും കോഹ്‌ലി വ്യക്തമാക്കി. 

ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ എട്ട്- ഒന്‍പത് വര്‍ഷമായി ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നു. 5-6 വര്‍ഷമായി നായകനെന്ന നിലയിലും തുടരുകയാണ്. എനിക്ക് സ്വന്തമായി കുറച്ച് ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ് ഇപ്പോള്‍. ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരും. ടി20യില്‍ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രം ടീമില്‍ തുടരുകയാണ് ലക്ഷ്യം. 

നീണ്ട നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീര്‍ച്ചയായും ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ഏറ്റവും അടുത്ത അളുകളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് കോച്ച് രവി ഭായ്, ടീമില്‍ തീരുമാനങ്ങളെടുക്കുന്ന മുതിര്‍ന്ന അംഗമായ രോഹിത് ശര്‍മ എന്നിവരുമായി ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരോടും പറഞ്ഞിരുന്നു. എന്റെ കഴിവിന്റെ മുഴുവന്‍ പുറത്തെടുത്ത് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായുള്ള സേവനം തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com