2007 ഫൈനലിലെ ഗില്‍ക്രിസ്റ്റിന്റെ വെടിക്കെട്ടിനേയും കടത്തി വെട്ടി; ചരിത്രമെഴുതി അലീസ ഹീലി

ഐസിസി ലോകകപ്പില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ആണ് ഇവിടെ ഹീലി തന്റെ പേരിലേക്ക് ചേര്‍ത്തത്
ലോകകപ്പ് ജയം ആരാധകര്‍ക്കൊപ്പം ആഘോഷിക്കുന്ന ഹീലി/ഫോട്ടോ:എഎഫ്പി
ലോകകപ്പ് ജയം ആരാധകര്‍ക്കൊപ്പം ആഘോഷിക്കുന്ന ഹീലി/ഫോട്ടോ:എഎഫ്പി

ക്രൈസ്റ്റ്ചര്‍ച്ച്: 138 പന്തില്‍ നിന്ന് അടിച്ചെടുത്തത് 170 റണ്‍സ്. പറത്തിയത് 26 ബൗണ്ടറിയും. ലോക കിരീടം ഓസ്‌ട്രേലിയയുടെ കൈകളിലേക്ക് തിരികെ എത്തിച്ചത് ഹീലിയുടെ ഈ തകര്‍പ്പന്‍ ബാറ്റിങ്ങായിരുന്നു. ഇവിടെ തകര്‍ത്തടിച്ച് ഗില്‍ ക്രിസ്റ്റിന്റെ റെക്കോര്‍ഡും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഹീലി. 

ഐസിസി ലോകകപ്പില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ആണ് ഇവിടെ ഹീലി തന്റെ പേരിലേക്ക് ചേര്‍ത്തത്. ഗില്‍ക്രിസ്റ്റിന്റെ 149 റണ്‍സ് എന്ന റെക്കോര്‍ഡ് ആണ് ഇവിടെ ഹീലി മറികടന്നത്. 

ശ്രീലങ്കയ്ക്ക് എതിരെ 149 റണ്‍സ് ആണ് ഗില്‍ക്രിസ്റ്റ് അടിച്ചെടുത്തത്

2007 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് എതിരെ 149 റണ്‍സ് ആണ് ഗില്‍ക്രിസ്റ്റ് അടിച്ചെടുത്തത്. 104 പന്തില്‍ നിന്ന് 13 ഫോറും 8 സിക്‌സും പറത്തിയായിരുന്നു ഇത്. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 140 റണ്‍സ് അടിച്ചെടുത്ത പോണ്ടിങ് ആണ് മൂന്നാം സ്ഥാനത്ത്. 

ലോകകപ്പിന്റെ സെമിയിലും ഫൈനലിലും സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമാണ് ഹീലി. സെമിയില്‍ 107 പന്തില്‍ 129 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഹീലി അടിച്ചെടുത്തത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഓസ്‌ട്രേലിയയുടെ വിശ്വസ്തയാണ് ഹീലി. 2020ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 39 പന്തില്‍ നിന്ന് 75 റണ്‍സ് ആണ് ഹീലി അടിച്ചെടുത്തത്. ഏഴ് ഫോറും അഞ്ച് സിക്‌സും അന്ന് ഹീലിയുടെ ബാറ്റില്‍ നിന്ന് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com