138 പന്തില്‍ നിന്ന് 170 റണ്‍സ് അടിച്ചെടുത്ത് ഹീലി, കിരീടം തൊടാന്‍ ഇംഗ്ലണ്ടിന് താണ്ടേണ്ടത് 357 റണ്‍സ് 

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്‍പില്‍  357 റണ്‍സ് വിജയ ലക്ഷം വെച്ച് ഓസ്‌ട്രേലിയ
ഫൈനലില്‍ സെഞ്ചുറിയുമായി ഹീലി/ഫോട്ടോ: എഎഫ്പി
ഫൈനലില്‍ സെഞ്ചുറിയുമായി ഹീലി/ഫോട്ടോ: എഎഫ്പി

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്‍പില്‍  357 റണ്‍സ് വിജയ ലക്ഷം വെച്ച് ഓസ്‌ട്രേലിയ. സെമി ഫൈനലിന് പിന്നാലെ ഫൈനലിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി നിറഞ്ഞ ഹീലിയാണ് ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 

നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് ആണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്. 138 പന്തില്‍ നിന്ന് 170 റണ്‍സ് ആണ് ഹീലി അടിച്ചെടുത്തത്. 26 ഫോറുകള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പറന്നു. ഹീലിയുടെ കരിയറിലെ ഉയര്‍ന്ന സ്‌കോറാണ് ഇത്. വനിതാ ലോകകപ്പ് ഫൈനലിലെ ഒരു വനിതാ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. 

സെമി ഫൈനലിലും ഫൈനലിലും സെഞ്ചുറി നേടുന്ന ആദ്യ താരം

ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും സെഞ്ചുറി നേടുന്ന ആദ്യ താരവുമാണ് ഹീലി. വനിതാ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി ഹീലി. 2022 ടൂര്‍ണമെന്റില്‍ 500 റണ്‍സിന് മുകളില്‍ ഹീലി കണ്ടെത്തി. 

160 റണ്‍സിലേക്ക് എത്തിയപ്പോഴാണ് ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണത്. രണ്ടാം വിക്കറ്റില്‍ ഹീലിയും മൂണിയും ചേര്‍ന്ന് 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റുവശത്ത് ഹീലി ആക്രമിച്ച് കളിച്ചപ്പോള്‍ ഹെയ്‌നസ് കരുതലോടെയാണ് കളിച്ചത്. 93 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ഹെയ്‌നസ് മടങ്ങി. ബെത്ത് 47 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com