ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഫോട്ടോ: ഐസിസി, ട്വിറ്റര്‍

24 ഏകദിനങ്ങളില്‍ സെഞ്ചുറി ഇല്ലാതെ ഋഷഭ് പന്ത്, മാറ്റേണ്ട സമയമായില്ലേയെന്ന് ചോദ്യം; സച്ചിനെ നോക്കാന്‍ മുന്‍ ചീഫ് സെലക്ടറുടെ മറുപടി

ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിക്ക് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറിന് തന്നെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കിരണ്‍ മോറെ

ന്യൂഡല്‍ഹി: ഏകദിനത്തിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ സെഞ്ചുറി വരള്‍ച്ചയെ ചൂണ്ടി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറെ ചൂണ്ടി മറുപടിയുമായി മുന്‍ ചീഫ് സെലക്ടര്‍ കിരണ്‍ മോറെ. ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിക്ക് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറിന് തന്നെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കിരണ്‍ മോറെ ചൂണ്ടിക്കാണിക്കുന്നത്. 

പന്തിന്റെ ബാറ്റിങ്ങിലാണ് പ്രതീക്ഷയെല്ലാം. പന്തിന്റെമേല്‍ വലിയ സമ്മര്‍ദമുണ്ട്. എന്നാല്‍ സ്വയം വിശ്വാസം വെച്ച് മുന്‍പോട്ട് പോയ പന്തിന്റെ കളിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കിരണ്‍ മോറെ പറഞ്ഞു. 

നാഴികക്കല്ലുകള്‍ പിന്നിടുന്നതിലല്ല എന്റെ ശ്രദ്ധ: ഋഷഭ് പന്ത് 

വ്യക്തിഗത നേട്ടങ്ങള്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നാഴുകക്കല്ലുകള്‍ പിന്നിടുന്നതില്‍ ഞാന്‍ അധികം ശ്രദ്ധ കൊടുക്കുന്നില്ല എന്നാണ് ഋഷഭ് പന്ത് ഇതിനെ കുറിച്ച് പ്രതികരിച്ചത്. 97 റണ്‍സ് എടുത്താല്‍ അത് മതി എന്നാണ് എന്റെ കാഴ്ചപ്പാട്. എന്റെ 200 ശതമാനവും നല്‍കുകയാണ് ഞാന്‍. നാഴികക്കല്ലുകളെ കുറിച്ച് ചിന്തിച്ചാല്‍ അടുത്ത കളിയില്‍ എനിക്ക് നന്നായി കളിക്കാനാവില്ല, ഋഷഭ് പന്ത് പറയുന്നു. 

ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യാനെ ഞാന്‍ ശ്രമിക്കുന്നുളളു. ഇന്ത്യക്കായി മത്സരങ്ങള്‍ ജയിക്കാന്‍ എനിക്ക് കഴിഞ്ഞാല്‍ അതാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം എന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വ്യക്തമാക്കി. 

ഏകദിനത്തില്‍ സെഞ്ചുറിയിലേക്ക് എത്തിയില്ലെങ്കിലും റെഡ് ബോളില്‍ പന്ത് തന്റെ സ്ഥാനം വ്യക്തമാക്കി കഴിഞ്ഞു. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവുമാണ് പന്തിന്റെ പേരിലുള്ളത്. 19 ഇന്നിങ്‌സില്‍ നിന്ന് പന്ത് കണ്ടെത്തിയത് 663 റണ്‍സും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com