'ബേസില്‍ തമ്പിയെ മാറ്റണം, സീസണില്‍ 15-16 കോടിക്ക്‌ വാങ്ങിയ താരം ബെഞ്ചിലിരിക്കുന്നുണ്ട്'; മുംബൈ ഇന്ത്യന്‍സിനോട് സെവാഗ്

സീസണിലെ ആദ്യ ജയത്തിലേക്ക് എത്താന്‍ മുംബൈ ഇന്ത്യന്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സീസണിലെ ആദ്യ ജയത്തിലേക്ക് എത്താന്‍ മുംബൈ ഇന്ത്യന്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കളിച്ച മൂന്ന് കളിയിലും തോല്‍വിയിലേക്ക് വീണു. ഇതോടെ മുംബൈ ബൗളിങ് ലൈനപ്പില്‍ മാറ്റം വരുത്തണം എന്ന് പറയുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

ബുമ്രയ്‌ക്കൊപ്പം ഉനദ്കട്ടിനെ കൊണ്ടുവരണം എന്നാണ് വീരേന്ദര്‍ സെവാഗ് പറയുന്നത്. മുംബൈയുടെ ഈ സീസണിലെ ബെഞ്ചിലേക്ക് നോക്കു. ഇവരില്‍ ആരെ ഉള്‍പ്പെടുത്തണം എന്നതില്‍ മാനേജ്‌മെന്റിന് രണ്ടാമതൊന്ന് കൂടി ചിന്തിക്കേണ്ടി വരുന്നതായി സെവാഗ് പറയുന്നു. 

മായങ്ക് മര്‍ക്കണ്ഡേ, ജയദേവ് ഉനദ്കട്ട്‌, മെറെഡിത്, അര്‍ഷാദ് ഖാന്‍ എന്നിവര്‍ പുറത്തിരിക്കുന്നു. സഞ്ജയ് യാദവ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഹൃതിക് ഷോകീന്‍ എന്നിവരെ ബേസില്‍ തമ്പിക്കോ ഡാനിയല്‍ സംസിനോ പകരം ഇറക്കാനാവില്ല. ഇവിടെ ഉനദ്ഖട്ടിനെ മാത്രമാണ് പ്ലേയിങ് ഇലവനില്‍ ഇറങ്ങാന്‍ യോഗ്യന്‍. 

ബുമ്രയ്‌ക്കൊപ്പം ചേര്‍ന്ന് കളിക്കാന്‍ കഴിവുള്ള താരം ഉനദ്കട്ട്‌

പരിചയസമ്പത്തുണ്ട് ഉനദ്കട്ടിന്. ഒരു സീസണില്‍ പുനെയ്ക്ക് വേണ്ടി മികവ് കാണിച്ചിരുന്നു. 15-16 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസികള്‍ വാങ്ങിയ താരമാണ്. പിന്നെ വന്ന സീസണ്‍ മികച്ചതായില്ല. എന്നാല്‍ ബുമ്രയ്‌ക്കൊപ്പം ചേര്‍ന്ന് കളിക്കാന്‍ കഴിവുള്ള താരം ഉനദ്കട്ടാണ്. ഉനദ്കട്ടിനെ മാറ്റി നിര്‍ത്തിയാല്‍ വേറെ താരങ്ങളില്ല, സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

പവര്‍പ്ലേയില്‍ മൂന്ന് ഓവറും എറിയാന്‍ പാകത്തില്‍ ബൗളര്‍ മുംബൈക്ക് ഇല്ല. പവര്‍പ്ലേയില്‍ ബുമ്രയെ കൊണ്ട് അവര്‍ക്ക് മൂന്ന് ഓവറും എറിയിക്കാനാവില്ല. അവരുടെ ബൗളിങ് വിഭാഗം ദുര്‍ബലമാണ് എന്നിരിക്കെ ബാറ്റേഴ്‌സ് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും സെവാഗ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com