കൊറിയ ഓപ്പണ്‍: സിന്ധുവിനും ശ്രീകാന്തിനും സെമിയില്‍ തോല്‍വി 

സെമിയില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സിയോങ്ങിനോടാണ് സിന്ധു തോറ്റത്. സ്‌കോര്‍ 21-14,21-17
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സോള്‍: കൊറിയന്‍ ഓപ്പണില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. സെമിയില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സിയോങ്ങിനോടാണ് സിന്ധു തോറ്റത്. സ്‌കോര്‍ 21-14,21-17. 

ആന്‍ സിയോങ്ങിനോട് ഇത് തുടരെ നാലാം തവണയാണ് സിന്ധു തോല്‍ക്കുന്നത്. മൂന്നാം സീഡായ സിന്ധുവിന് മേല്‍ ആധിപത്യം പുലര്‍ത്തിയായിരുന്നു സിയോങ്ങിന്റെ കളി. രണ്ടാം പകുതിയില്‍ 9-9 എന്ന നിലയിലേക്ക് സ്‌കോര്‍ എത്തിക്കാനായെങ്കിലും ലീഡ് എടുത്ത് സിയോങ് ജയം പിടിച്ചു. 

ജോനാഥന്‍ ക്രിസ്റ്റിയോടാണ് ശ്രീകാന്ത് തോറ്റത്

സിന്ധുവിനെ കൂടാതെ ശ്രീകാന്തിനും സെമി ഫൈനലില്‍ കാലിടറി. മൂന്നാം സീഡായ ജോനാഥന്‍ ക്രിസ്റ്റിയോടാണ് ശ്രീകാന്ത് തോറ്റത്. സ്‌കോര്‍ 19-21,16-21. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ഇന്ത്യോനേഷ്യയുടെ ജോനാഥനോട് ഇത് രണ്ടാം തവണയാണ് തുടരെ ശ്രീകാന്ത് തോല്‍ക്കുന്നത്. 

മാര്‍ച്ച് 26ന് നടന്ന സ്വിസ് ഓപ്പണ്‍ സെമി ഫൈനലിലും ജോനാഥന്‍ ശ്രീകാന്തിന്റെ തോല്‍പ്പിച്ചിരുന്നു. ശ്രീകാന്തും സിന്ധുവും പുറത്തായതോടെ കൊറിയന്‍ ഓപ്പണിലെ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com