ആദ്യ തോൽവിയറിഞ്ഞ് ടൈറ്റൻസ്; ഹൈദരാബാദിന് രണ്ടാം ജയം 

കെയ്ൻ വില്ല്യംസൺ 46 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 57 റൺസടിച്ചു
ജയിച്ച ഹൈദരാബാദ് താരങ്ങളെ അഭിനന്ദിക്കുന്ന ഗുജറാത്ത് ടീം/ ചിത്രം: പിടിഐ
ജയിച്ച ഹൈദരാബാദ് താരങ്ങളെ അഭിനന്ദിക്കുന്ന ഗുജറാത്ത് ടീം/ ചിത്രം: പിടിഐ

മുംബൈ: ഐപിഎൽ 15-ാം സീസണിൽ ആദ്യമായി തോൽവിയറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. ടൈറ്റൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടി സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. 

ഓപ്പണർമാരായ അഭിഷേക് ശർമയും കെയ്ൻ വില്ല്യംസണും ചേർന്ന് മികച്ച തുടക്കം തന്നെയാണ് ഹൈദരാബാദിന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇവർ 64 റൺസ് കൂട്ടിച്ചേർത്തു. അഭിഷേക് ശർമ 32 പന്തിൽ ആറു ഫോറിന്റെ സഹായത്തോടെ 42 റൺസ് നേടി. കെയ്ൻ വില്ല്യംസൺ 46 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 57 റൺസടിച്ചു.  അവസാന ഓവറുകളിൽ നിക്കോളാസ് പുരനും എയ്ഡൻ മാർക്രമും തകർത്ത് കളിച്ചതോടെ ഹൈദരാബാദ് അനായാസമായി ജയത്തിലെത്തി. പുരൻ 18 പന്തിൽ രണ്ടു വീതം ഫോറും സിക്സും നേടി 34 റൺസ് അടിച്ചു. എട്ടു പന്തിൽ ഒരു ഫോറിന്റെ സഹായത്തോടെ മാർക്രം 12 റൺസ് നേടി

ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. യുവതാരം അഭിനവ് മനോഹറിനൊപ്പം ഹാർദിക് പാണ്ഡ്യ കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് സ്കോർബോർഡ് ഉയർത്തിയത്. ഹാർദിക് 42 പന്തിൽ നിന്ന് നാലു ഫോറും ഒരു സിക്സും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു. അഭിനവ് 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്തു. 

തുടർച്ചയായ മൂന്നു മത്സരങ്ങൾ വിജയിച്ച ഗുജറാത്തിന്റെ സീസണിലെ ആദ്യ തോൽവിയാണിത്. അതേസമയം ടൂർണമെന്റിൽ ഹൈദരാബാദ് നേടുന്ന രണ്ടാം വിജയമാണ് ഇന്നലത്തേത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com