വിനയായി രണ്ട് റണ്‍ഔട്ടുകള്‍; 5ാം തോല്‍വി തൊട്ട് മുംബൈ ഇന്ത്യന്‍സ്; പഞ്ചാബിന് 12 റണ്‍സ് ജയം

പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് 186 റണ്‍സിലെത്താനെ മുംബൈക്ക് കഴിഞ്ഞുള്ളു
പഞ്ചാബ് കിങ്‌സിന് എതിരെ പൊള്ളാര്‍ഡ് റണ്‍ഔട്ട് ആവുന്നു/ഫോട്ടോ: ഐപിഎല്‍,ട്വിറ്റര്‍
പഞ്ചാബ് കിങ്‌സിന് എതിരെ പൊള്ളാര്‍ഡ് റണ്‍ഔട്ട് ആവുന്നു/ഫോട്ടോ: ഐപിഎല്‍,ട്വിറ്റര്‍

മുംബൈ: സീസണിലെ തങ്ങളുടെ അഞ്ചാം തോല്‍വിയിലേക്ക് വീണ് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ 12 റണ്‍സിനാണ് മുംബൈ തോല്‍വി വഴങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് 186 റണ്‍സിലെത്താനെ മുംബൈക്ക് കഴിഞ്ഞുള്ളു. 

ഒഡീന്‍ സ്മിത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുംബൈയെ വെട്ടിലാക്കി രണ്ട് റണ്‍ഔട്ടും വന്നു. തിലക് വര്‍മയും പൊള്ളാര്‍ഡും റണ്‍ഔട്ടായത് കളിയില്‍ നിര്‍ണായകമായി. തുടക്കത്തില്‍ തന്നെ മുംബൈക്ക് ഇഷാന്‍ കിഷനെ നഷ്ടമായിരുന്നു. മൂന്ന് റണ്‍സ് എടുത്താണ് ഇഷാന്‍ മടങ്ങിയത്. 

ഡെവാള്‍ഡ് ബ്രെവിസ് പഞ്ചാബിനെ വിറപ്പിച്ചു

രോഹിത് ശര്‍മ 17 പന്തില്‍ നിന്ന് 28 റണ്‍സുമായി മടങ്ങി. ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്‌സും പറത്തി പഞ്ചാബിനെ വിറപ്പിച്ചു. എന്നാല്‍ 49 റണ്‍സില്‍ നില്‍ക്കെ ബ്രെവിസിനെ ഒഡീന്‍ സ്മിത്ത് മടക്കി. തിലക് വര്‍മ 20 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്തു.

10 ഓവറില്‍ 116-2 എന്ന നിലയില്‍ നില്‍ക്കെയാണ് മുംബൈയുടെ ബാറ്റിങ് തകര്‍ന്നതും 12 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണതും. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണിങ്ങിലെ മായങ്ക്-ധവാന്‍ കൂട്ടുകെട്ടാണ് തുണയായത്. മായങ്ക് 32 പന്തില്‍ 52 റണ്‍സ് നേടി. ധവാന്‍ 50 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്തു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com