വീണ്ടും കുറഞ്ഞ ഓവര്‍ നിരക്ക്; രോഹിത്തിന് 24 ലക്ഷം രൂപ പിഴ; ആവര്‍ത്തിച്ചാല്‍ വിലക്ക് 

അഞ്ചാം തോല്‍വിയുടെ നിരാശയില്‍ നില്‍ക്കുന്നതിന് ഇടയില്‍ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു തിരിച്ചടി കൂടി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on

മുംബൈ: അഞ്ചാം തോല്‍വിയുടെ നിരാശയില്‍ നില്‍ക്കുന്നതിന് ഇടയില്‍ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 24 ലക്ഷം രൂപ പിഴ വിധിച്ചു. 

പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായ മറ്റ് 10 കളിക്കാര്‍ തങ്ങളുടെ മാച്ച് ഫീയുടെ 25 ശതമാനമോ, 6 ലക്ഷം രൂപയോ പിഴയടക്കണം. സീസണില്‍ ഇത് രണ്ടാം വട്ടമാണ് മുംബൈ ഇന്ത്യന്‍സിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നത്. 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കുറഞ്ഞ ഓവര്‍ നിരക്ക് വന്നതോടെ രോഹിത്തിന് 12 ലക്ഷം രൂപ പിഴയടക്കേണ്ടി വന്നിരുന്നു. സീസണില്‍ ഇനി ഒരു തവണ കൂടി കുറഞ്ഞ ഓവര്‍ നിരക്ക് വന്നാല്‍ രോഹിത് ശര്‍മയ്ക്ക് പിഴയോടൊപ്പം ഒരു കളിയില്‍ നിന്ന് വിലക്കും നേരിടേണ്ടി വരും. 

പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്

പഞ്ചാബിനോടും തോറ്റതോടെ പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. എന്നാല്‍ പഞ്ചാബിന്റെ ഓപ്പണിങ് സഖ്യത്തെ തകര്‍ക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. 

മായങ്ക്, ധവാന്‍ എന്നിവരുടെ അര്‍ധ ശതകത്തിന്റേയും അവസാന ഓവറുകളിലെ ജിതേഷ് ശര്‍മസ ഷാരൂഖ് ഖാന്‍ എന്നിവരുടെ ബൗണ്ടറികളുടേയും ബലത്തില്‍ 200ന് അടുത്തേക്ക് സ്‌കോര്‍ എത്തിക്കാന്‍ പഞ്ചാബിന് കഴിഞ്ഞു. ചെയ്‌സ് ചെയ്ത് ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ 186 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com