'ആദ്യം ഗൂഗ്ലി എറിയാമെന്ന് കരുതി, പിന്നെ മാറ്റി'; ഹാട്രിക് ബോളിലെ തന്ത്രം വെളിപ്പെടുത്തി ചഹല്‍

അവിടെ ഹാട്രിക് പന്തില്‍ ഏത് ഡെലിവറി എറിയണം എന്ന് തീരുമാനിച്ച വിധം വെളിപ്പെടുത്തുകയാണ് ചഹല്‍ ഇപ്പോള്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ ഒരോവര്‍ കൊണ്ട് കളി തീര്‍ത്ത കമിന്‍സ്. ആ കമിന്‍സ് രാജസ്ഥാന് എതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ കൂടാരം കയറി. ചഹലിന്റെ ഹാട്രിക് വിക്കറ്റ്. അവിടെ ഹാട്രിക് പന്തില്‍ ഏത് ഡെലിവറി എറിയണം എന്ന് തീരുമാനിച്ച വിധം വെളിപ്പെടുത്തുകയാണ് ചഹല്‍ ഇപ്പോള്‍. 

ഹാട്രിക് ബോളില്‍ ഗൂഗ്ലി എറിയാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ റിസ്‌ക് എടുക്കേണ്ട എന്ന തോന്നി. ഹാട്രിക് പന്ത് ഡോട്ട് ബോള്‍ ആയാലും ഞാന്‍ സന്തോഷവാനാകുമായിരുന്നു. അതോടെ സ്‌റ്റോക്ക് ബോളില്‍ വിശ്വാസം വെക്കാനാണ് ഒടുവില്‍ തീരുമാനിച്ചത്, ചഹല്‍ പറയുന്നു.

ചഹലിന്റെ ഡെലിവറിയില്‍ ഫ്രണ്ട് ഫൂട്ട് മുന്‍പിലേക്ക് വെച്ച് പ്രതിരോധിക്കാനാണ് കമിന്‍സ് ശ്രമിച്ചത്. എന്നാല്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലേക്ക് എത്തി. ഐപിഎല്‍ 2022 സീസണിലെ ആദ്യ ഹാട്രിക് ആണ് ചഹല്‍ ഇവിടെ തന്റെ പേരില്‍ കുറിച്ചത്. 

മത്സര ഫലം മാറ്റാന്‍ ഈ കളിയില്‍ ഞാന്‍ വിക്കറ്റ് വീഴ്‌ത്തേണ്ടിയിരുന്നു. പരിശീലകരോടും ക്യാപ്റ്റനോടും ഞാന്‍ സംസാരിച്ചു. കൊല്‍ക്കത്തക്കെതിരെ ഗൂഗ്ലി നന്നായി എറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വെങ്കടേഷ് അയ്യറിന് എതിരെ അത് കണ്ടതാണെന്നും ചഹല്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com