അമ്മയാവാന്‍ ഒരുങ്ങുന്നു, 35ാം ജന്മദിനത്തില്‍ സന്തോഷ വാര്‍ത്ത അറിയിച്ച് മരിയ ഷറപ്പോവ 

2004ല്‍ 17ാം വയസിലാണ് ഷറപ്പോവ വിംബിള്‍ഡണ്‍ കിരീടം ചൂടി ശ്രദ്ധ പിടിക്കുന്നത്
മരിയ ഷറപ്പോവ, ഫോട്ടോ: ഇന്‍സ്റ്റഗ്രാം
മരിയ ഷറപ്പോവ, ഫോട്ടോ: ഇന്‍സ്റ്റഗ്രാം

35ാം വയസിലെത്തിയതിന്റെ ആഘോഷത്തില്‍ നില്‍ക്കെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പങ്കുവെച്ച് മുന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ. അമ്മയാവാന്‍ പോകുന്നു എന്ന സന്തോഷമാണ് ഷറപ്പോവ പങ്കുവെച്ചത്. 

അമൂല്യമായ തുടക്കം...ബെര്‍ത്ത് ഡേ കേക്ക് രണ്ട് പേര്‍ക്ക് വേണ്ടിയുള്ളത് കഴിക്കുന്നു, ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെച്ച് ഷറപ്പോവ കുറിച്ചു. അഞ്ച് ഗ്രാന്‍ഡ്സ്ലാം നേടിയ താരം 2020ലാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 

2004ല്‍ 17ാം വയസിലാണ് ഷറപ്പോവ വിംബിള്‍ഡണ്‍ കിരീടം ചൂടി ശ്രദ്ധ പിടിക്കുന്നത്. വിംബിള്‍ഡണ്‍ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ഷറപ്പോവ. 2005ല്‍ ലോക ഒന്നാം നമ്പര്‍ താരമായി. തൊട്ടടുത്ത വര്‍ഷം യുഎസ് ഓപ്പണും ഷറപ്പോവ ജയിച്ചു. 

2007ല്‍ പരിക്കുകള്‍ ഷറപ്പോവയെ പിന്നോട്ടടിച്ചു. 2012ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിച്ച് കരിയര്‍ ഗ്രാന്‍ഡ്സ്ലാം തികയ്ക്കുന്ന 10ാമത്തെ വനിതയായി ഷറപ്പോവ. അതേ വര്‍ഷം ഒളിംപിക്‌സില്‍ വെള്ളിയും സൈബീരിയന്‍ താരത്തെ തേടിയെത്തി. 2014ല്‍ ഫ്രഞ്ച് ഓപ്പണില്‍ വിണ്ടും കിരീടം ചൂടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com