മുന്‍ ക്രിക്കറ്റ് താരം രാജേഷ് വര്‍മ അന്തരിച്ചു

ഏഴ് കളികളില്‍ നിന്നായി 23 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
മുന്‍ ക്രിക്കറ്റ് താരം രാജേഷ് വര്‍മ
മുന്‍ ക്രിക്കറ്റ് താരം രാജേഷ് വര്‍മ

മുംബൈ: മുന്‍ ക്രിക്കറ്റ് താരം രാജേഷ് വര്‍മ അന്തരിച്ചു. 2006-07 വര്‍ഷത്തെ രഞ്ജി ട്രോഫി ജേതാക്കാളായ മുംബൈ ടീം അംഗമായിരുന്നു. നാല്‍പ്പത് വയസായിരുന്നു. 

വലം കൈയ്യന്‍ മീഡിയം പേസറായ രാജേഷ് വര്‍മയുടെ മരണം സഹതാരം ഭാവിന്‍ താക്കറാണ് സ്ഥിരീകരിച്ചത്.

7 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 2006-07ല്‍ രഞ്ജി കപ്പ് നേടിയ മുംബൈയുടെ പ്രധാന കളിക്കാരനായിരുന്നു. 2002ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രാജേഷ് അവസാനമായി 2008ല്‍ പഞ്ചാബിനെതിരെയാണ് കളിച്ചത്.

ഏഴ് കളികളില്‍ നിന്നായി 23 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com