ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ തീപാറും പോര്. ഏഴ് ഗോള്‍ പിറന്ന ത്രില്ലറില്‍ റയല്‍ മാഡ്രിഡിനെ 4-3നാണ് മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തിയത്. ബെന്‍സെമയുടെ ഇരട്ട ഗോളിനും റയലിനെ രക്ഷിക്കാനായില്ല.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ നടന്ന പോരില്‍ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കിയാണ് ഗാര്‍ഡിയോളയും സംഘവും തുടങ്ങിയത്. ഡുബ്രുയ്‌നിലൂടെയാണ് സിറ്റി വല കുലുക്കിയത്. റിയാദ് മഹ്‌റസിന്റെ ക്രോസില്‍ നിന്നായിരുന്നു ഡിബ്രുയ്‌നിന്റെ ഗോള്‍.
3ാം മിനിറ്റില്‍ റയലിന്റെ അക്കൗണ്ട് തുറന്ന് ബെന്‍സെമ
11ാം മിനിറ്റിലേക്ക് എത്തിയപ്പോള്‍ ഗബ്രിയേല്‍ ജീസസിലൂടെ സിറ്റി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ക്ലോസ് റേഞ്ചില്‍ നിന്നുള്ള ജീസസിന്റെ ഷോട്ടാണ് വല കുലുക്കിയത്. ഗോള്‍ വേട്ടക്കാരന്‍ ബെന്‍സെമ 33ാം മിനിറ്റില്‍ റയലിന്റെ അക്കൗണ്ട് തുറന്ന് എത്തി. മെന്‍ഡിയുടെ അസിസ്റ്റില്‍ നിന്ന് ബെന്‍സെമ ഉതിര്‍ത്ത ഷോട്ട് വല കുലുക്കുകയായിരുന്നു.
53ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ സിറ്റിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും വിനിഷ്യസ് ജൂനിയറിലൂടെ റയല്‍ രണ്ടാം ഗോളടിച്ചു. 74ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയിലൂടെ സിറ്റി ഗോള്‍ വേട്ട നാലാക്കി. എന്നാല്‍ 82ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബെന്‍സെമ വല കുലിക്കിയെങ്കിലും കളി സമനിലയിലെത്തിക്കാനുള്ള ഗോള്‍ കണ്ടെത്താനായില്ല. ബോക്‌സിനുള്ളില്‍ വെച്ച് ലപോര്‍ട്ടയുടെ കയ്യില്‍ പന്ത് തട്ടിയതിനായിരുന്നു പെനാല്‍റ്റി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക